News

ആരോഗ്യ സംരക്ഷണം ഓട്‌സിലൂടെ … കാന്‍സറിനും പ്രതിവിധി

പ്രായഭേദമന്യേ എല്ലാവര്‍ക്കും കഴിക്കാവുന്ന ഭക്ഷണമാണ് ഓട്സ്. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. കാത്സ്യം, ഇരുമ്പ്, ഫൈബര്‍, സിങ്ക്, മഗ്‌നീഷ്യം, പ്രോട്ടീന്‍, മാംഗനീസ്, വിറ്റാമിന്‍ എന്നീ പോഷക ഘടകങ്ങളെല്ലാം ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഓട്സ് കഴിക്കുന്നത് പതിവാക്കിയാല്‍ പല രോഗങ്ങളെയും അകറ്റാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള ഫൈറ്റോ ഈസ്ട്രോജനും ഫൈറ്റോ കെമിക്കല്‍സും ഓട്സിലുണ്ട്.

ഹൃദയാരോഗ്യം സംരക്ഷിക്കാനും കൊളസ്ട്രോള്‍ നിയന്ത്രിക്കാനും പ്രമേഹത്തിനെ നിയന്ത്രിക്കാനും ഓട്സിന് കഴിവുണ്ട്. കാന്‍സര്‍ ചെറുത്തു നിര്‍ത്താനുള്ള കഴിവും ഓട്സിനുണ്ട്. ഓട്സ് എല്ലിനും പല്ലിനും ബലമേകുകയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.

ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും ഓട്സ് മികച്ചതാണ്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഓട്സ് കഴിക്കുന്നത് നല്ലതാണ്. ആരോഗ്യ സംരക്ഷണത്തിന് പുറമെ സൗന്ദര്യ സംരക്ഷണത്തിനും ഓട്സ് വളരെയധികം സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓട്സ് കഴിക്കുന്നത് ശീലമാക്കണം. ഓട്സ് കഴിക്കുമ്പോള്‍ മധുരം ഒഴിവാക്കുന്നതാണ് നല്ലത്. മധുരം നിര്‍ബന്ധമുള്ളവര്‍ പഞ്ചസാരയ്ക്ക് പകരം തേന്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button