Latest NewsKeralaNews

മദ്യലഹരിയില്‍ യുവാക്കള്‍ അമിത വേഗതയില്‍ ഓടിച്ചിരുന്ന കാര്‍ യുവാവിനെ ഇടിച്ച് തെറുപ്പിച്ച് പാഞ്ഞ് കയറിയത് ട്രാന്‍സ്‌ഫോമറിലേയ്ക്ക് : യുവാക്കളെ കൂടാതെ കാറില്‍ ഒരു യുവതിയും

അഞ്ചാലുംമൂട് : മദ്യലഹരിയില്‍ യുവാക്കള്‍ അമിത വേഗതയില്‍ ഓടിച്ചിരുന്ന കാര്‍ യുവാവിനെ ഇടിച്ച് തെറുപ്പിച്ച് പാഞ്ഞ് കയറിയത് ട്രാന്‍സ്ഫോമറിലേയ്ക്ക്. യുവാക്കളെ കൂടാതെ കാറില്‍ ഒരു യുവതിയും ഉണ്ടായിരുന്നു. മദ്യലഹരിയില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. അപകട പരമ്പര തുടങ്ങിയത് ഇങ്ങനെ.. ആദ്യം കാര്‍ നിര്‍ത്തിയിട്ടിരുന്ന ബസിലിടിച്ച് അപകടമുണ്ടാക്കി. ഇതു കണ്ടു കാര്‍ തടയാന്‍ ചെന്ന യുവാവിനെ ഇടിച്ചു ബോണറ്റില്‍ കിടത്തി ഇതേ കാര്‍ സഞ്ചരിച്ചത് ഒരു കിലോമീറ്റര്‍ ദൂരം. ഒടുവില്‍ ട്രാന്‍സ്‌ഫോമറിലേക്കു കാറിടിച്ചു കയറിയെങ്കിലും യുവാവ് രക്ഷപ്പെട്ടു. ഇതോടെ കാറില്‍ നിന്നു പുറത്തിറങ്ങിയ 2 പേരും യുവതിയും ഓടിയൊളിച്ചു. കാറിന്റെ ബോണറ്റില്‍ നിന്നു തെറിച്ചു വീണ് ചെമ്മക്കാട് ചാറുകാട് സുമതി ഭവനില്‍ സുരേഷ്‌കുമാറിനു (32) ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച രാത്രി 10.45ന് ചെമ്മക്കാട് ചാറുകാട്, പെരിനാട് വില്ലേജ് ജംക്ഷന്‍ എന്നിവിടങ്ങളിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

യുവാക്കള്‍ കാര്‍ വെട്ടിക്കുന്നതിനിടെ കാറിന്റെ ബോണറ്റില്‍ പിടിച്ചു കിടന്ന സുരേഷ്‌കുമാര്‍ മറുവശത്തേക്ക് തെറിച്ചു വീണതാണ് രക്ഷയായത്. വാഹനത്തിനു വേഗം കുറവായിരുന്നതും ട്രാന്‍സ്‌ഫോമറില്‍ നിന്നുള്ള വൈദ്യുതി കണക്ഷനുകളുടെ ഫ്യൂസുകള്‍ എതിര്‍ ദിശയിലായിരുന്നതും ദുരന്തം ഒഴിവാക്കി. വീണു പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ നട്ടെല്ലിനു ക്ഷതം സംഭവിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button