തിരുവനന്തപുരം: ശബരിമലയില്‍ വിശ്വാസികള്‍ക്കേറ്റ മുറിവുണങ്ങിയെന്ന് ആരും കരുതേണ്ടെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ. ശബരിമലയുടെ കാര്യത്തില്‍ ഗവണ്മെന്റിന്റെ നിലപാടില്‍ ഒരു ശതമാനം പോലും മാറ്റം വന്നിട്ടില്ല. അതില്‍ മാറ്റം വരാത്തിടത്തോളം കാലം ശബരിമല പ്രശ്നത്തില്‍ ജനങ്ങളുടെ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക തന്നെ ചെയ്യുമെന്നും ഒരു അഭിമുഖത്തിൽ കെ. സുരേന്ദ്രൻ പറയുകയുണ്ടായി. ശബരിമലയിലെ പ്രശ്നങ്ങളൊന്നും അവസാനിച്ചിട്ടില്ല. ശബരിമലയുടെ വോട്ടു കൂടാതെ വികസനത്തിനുള്ള വോട്ടും ഞങ്ങള്‍ക്ക് ഇത്തവണ ലഭിക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പുകളുടെ ഫലം കേരളത്തില്‍ കേരളത്തില്‍ ഒരു രാഷ്ട്രീയ മാറ്റത്തിന് കളമൊരുക്കുമെന്നും സുരേന്ദ്രന് പറയുകയുണ്ടായി.
Post Your Comments