ന്യൂഡല്‍ഹി : ജഡ്ജി നിയനം സംബന്ധിച്ച് കൊളീജിയത്തിന്റെ പുതിയ തീരുമാനം. സുപ്രീം കോടതിയിലേക്കും ഹൈക്കോടതികളിലേക്കും ജഡ്ജി നിയമനത്തിനു കേന്ദ്രസര്‍ക്കാരിനു നല്‍കുന്ന ശുപാര്‍ശകളും തള്ളിക്കളയുന്ന പേരുകളും കാരണസഹിതം പരസ്യപ്പെടുത്തുന്ന രീതി അവസാനിപ്പിക്കാന്‍ കൊളീജിയം തീരുമാനിച്ചതായി സൂചന.
വിവിധ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടെയും ജഡ്ജിമാരുടെയും നിയമനം സംബന്ധിച്ച പേരുകള്‍ മാത്രമാണ് ഇന്നലെ സുപ്രീം കോടതി കൊളീജിയം വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയത്.
ഇവരെ പരിഗണിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്താതെ, ഏതു ജഡ്ജി ഏതു ഹൈക്കോടതിയിലേക്ക് എന്നു മാത്രം വ്യക്തമാക്കി.
2016 ഒക്ടോബറില്‍, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൊളീജിയം അധ്യക്ഷനായിരുന്നപ്പോഴാണ് ശുപാര്‍ശകള്‍ക്കും പേരുകള്‍ തള്ളുന്നതിനുമുള്ള കാരണങ്ങള്‍ പുറത്തുവിടാന്‍ തീരുമാനിച്ചത്. ഈ തീരുമാനം അന്നുതന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു
Post Your Comments