Life Style

കൊഴുപ്പ് അകറ്റാം; ഈ ഭക്ഷണങ്ങൾ കഴിക്കൂ

നട്‌സ്- വാള്‍നട്ട്, ആല്‍മണ്ട്, പീനട്ട്, പിസ്ത മുതലായവ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും. പ്രോട്ടീനുകളുടേയും ഫൈബറുകളുടേയും ഒരു കലവറയാണ് നട്‌സ്. ശരീര ആരോഗ്യം പ്രദാനം ചെയ്യുന്നതിനും ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതിനും ഇവ സഹായിക്കും.

റോസ്റ്റഡ് പനീര്‍ വിത്ത് ഫ്‌ളാക്‌സ് സീഡ്- ഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ച് നടക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു ഭക്ഷണമാണിത്. ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ പനീര്‍ വിശപ്പിനെ ശമിപ്പിക്കുകയും, ഒമേഗ-3 ഫാറ്റി ആസിഡ് നിറഞ്ഞ ഫ്‌ളാക്‌സ് സീഡുകള്‍ അനാവശ്യ കൊഴുപ്പിനെ നശിപ്പിക്കുന്നു.

വറുത്ത കടല- ചിക്പീസ് അഥവ ചന എന്നറിയപ്പെടുന്ന കടലയില്‍ ധാരാളം വെെറ്റമിനുകളും മിനറല്‍സും അടങ്ങിയിട്ടുണ്ട്. പ്രോട്ടീനിന്റെയും ഫൈബറിന്റെയും കലവറയായ ചന വിശപ്പിനെ നമ്മുടെ നിയന്ത്രണത്തില്‍ കൊണ്ടു വരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശരീരഭാരം കുറക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

പഴങ്ങള്‍- നിങ്ങള്‍ക്ക് ബെറീസും, ആപ്പിളും, പിയേഴ്‌സുമൊക്കെ ഇഷ്ടമാണോ, വൈറ്റമിന്‍, മിനറല്‍സ്, ആന്റി ഓക്‌സിഡന്റ്‌സ്, ഫൈബര്‍ എന്നിവ ചേരുന്ന പഴങ്ങള്‍ ശരീരഭാരം കുറയ്ക്കുന്നതിന് വളരെ സഹായകരമാണ്. പഴങ്ങള്‍ ഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് വ്യത്യസ്തങ്ങളായ പഴങ്ങളും കഴിക്കുന്നത് ഒരു ശീലമാക്കിക്കോളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button