ബംഗളുരു: ബംഗളുരുവില്‍ അലയന്‍സ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലർ ഡോ. അയ്യപ്പ ദോറെ(53) വെട്ടേറ്റു മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയുടെ ഇപ്പോഴത്തെ ചാന്‍സലര്‍ സുധീര്‍ അങ്കൂര്‍(57) നെ പൊലീസ് അറസ്റ്റ് ചെയ്‌തു. വിവരാവകാശ പ്രവർത്തകൻ കൂടിയാണ് അയ്യപ്പ ദോറെ. സ്വന്തം സഹോദരനായ മധുകര്‍ അങ്കുറിനെ വധിക്കാനും സുധീര്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നതായി പോലീസ് അറിയിച്ചു. ചൊവ്വാഴ്‌ച രാത്രി 10.45-നു വീട്ടില്‍നിന്ന് നടക്കാനായി പുറത്തുപോയ ദോറെ തിരിച്ചെത്താത്തതിനെത്തുടര്‍ന്നു വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പിറ്റേദിവസം അയ്യപ്പ ദോറെയുടെ മൃതദേഹം കണ്ടെത്തിയത്.
അലയന്‍സ് സര്‍വകലാശാല സ്വകാര്യ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ നിയന്ത്രണം പിടിച്ചെടുക്കാനാണു കൊലപാതകമെന്നു ബംഗളുരു സിറ്റി പോലീസ് കമ്മിഷണര്‍ ഭാസ്‌കര്‍ റാവു അറിയിച്ചു. അലയന്‍സ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സ്‌ഥാനം രാജിവച്ചശേഷം പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു ദോറെ. അദ്ദേഹത്തിന്റെ ഭാര്യ പവനയില്‍നിന്നാണു സുധീര്‍ അങ്കൂറിനെക്കുറിച്ചു സൂചന ലഭിച്ചതെന്നു പോലീസ് അറിയിച്ചു.
“ജന സമന്വയര പക്ഷ” പാര്‍ട്ടിയുടെ നേതാവ് കൂടിയായിരുന്നു ദോറെ. ഭൂമി ഇടപാടില്‍ അഴിമതി ആരോപിച്ച് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കെതിരേ പരാതി നല്‍കിയതോടെയാണ് അദ്ദേഹം സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ ശ്രദ്ധേയനായത്.
ആറംഗ സംഘമാണ് ദോറെയെ ആക്രമിച്ചതെന്നും പോലീസ് കണ്ടെത്തി.നാലു മാസം മുമ്പാണു ദോറെയെയും മധുകറിനെയും വധിക്കാനുള്ള നീക്കം സുധീര്‍ തുടങ്ങുന്നത്. ഒരു കോടി രൂപയുടേതായിരുന്നു ക്വട്ടേഷന്‍. അതിന്റെ ഭാഗമായി സൂരജ് സിങ്ങിനെ സര്‍വകലാശാലയുടെ എക്‌സിക്യുട്ടീവായി നിയമിച്ചു. മധുകറിന്റെയും ദോറെയുടെയും സുരക്ഷയ്‌ക്കായു നിയമനമെന്നായിരുന്നു സുധീറിന്റെ വാദം.
Post Your Comments