തിരുവനന്തപുരം: തൊണ്ണൂറ് വയസ്സുള്ള കേരള ഭരണ പരിഷ്കാര കമ്മിഷന് ചെയര്മാന് വിഎസ് അച്യുതാനന്ദനെക്കൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് എം പി കെ.സുധാകരന്. വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണ പരിഷ്കാരമാണ് ഈ രാജ്യത്ത് വരേണ്ടത്. തൊണ്ണൂറാം വയസില്‍ എടുക്കുക നടക്കുക എന്നൊരു ചൊല്ലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: അലയന്‍സ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലർ വെട്ടേറ്റു മരിച്ചു; ചാന്‍സലര്‍ പൊലീസ് പിടിയിൽ
വളരെ ചെറുപ്പക്കാരനായ വിഎസിന്റെ കൈയില്‍ ഭരണപരിഷ്കാര കമ്മീഷന് പോകുമ്പോൾ ഞങ്ങളൊക്കെ എന്തൊക്കെയോ പ്രതീക്ഷിക്കുമെന്നും സുധാകരന് പരിഹാസരൂപേണ പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിക്കവേയായിരുന്നു സുധാകരന് വിവാദ പരാമര്‍ശം നടത്തിയത്.
ALSO READ: കേന്ദ്ര സര്‍ക്കാരിനും കേരള സർക്കാരിനുമുള്ള താക്കീതാകണം ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് എ.കെ.ആന്റണി
Post Your Comments