കാടുകുറ്റി: തൊഴുത്തില്‍ മൂന്ന് പശുക്കള്‍ ഷോക്കേറ്റ് ചത്ത നിലയില്‍. വീട്ടിലെ തൊഴുത്തില്‍ കെട്ടിയിരുന്ന മൂന്ന് കറവപ്പശുക്കളാണ് ഷോക്കേറ്റ് ചത്തത്. കുലയിടം തണ്ടാശ്ശേരി ഗോപാലന്റെ പശുക്കളാണ് ചത്തത്. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.
തൊഴുത്ത് ശുചിയാക്കി വീട്ടിലേക്ക് പോയശേഷമാണ് പശുക്കള്‍ക്ക് ഷോക്കേറ്റത്. വലിയ ശബ്ദത്തോടെ പശുക്കള്‍ വീഴുന്നതു കേട്ട് ഓടിയെത്തിയ വീട്ടുടമ പശുവിനെ തൊട്ടപ്പോള്‍ തരിപ്പ് അനുഭവപ്പെട്ടു.
ഇതേത്തുടര്‍ന്ന് രാത്രിതന്നെ ചാലക്കുടിയില്‍നിന്ന് ഡോക്ടറെ വിളിച്ചുവരുത്തി പരിശോധന നടത്തി.
തൊഴുത്തിലെ വൈദ്യുതി കണക്ഷനില്‍നിന്ന് ഇരുമ്ബുതണ്ടായത്തിലേക്ക് വൈദ്യുതി പ്രവഹിച്ചതാണെന്ന് സംശയിക്കുന്നു. പശുക്കളുടെ ജഡങ്ങള്‍ പരിശോധനനടത്തി സംസ്കരിച്ചു.
മരണകാരണം ഷോക്കേറ്റതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.മഞ്ജു പറഞ്ഞു. ഏതാണ്ട് 55,000 രൂപ വിലവരുന്ന പശുക്കളാണ് ചത്തത്. അഞ്ചംഗ കുടുംബത്തിന്റെ ഉപജീവനമാര്‍ഗമാണ് ഇല്ലാതായത്.
Post Your Comments