കാത്തിരിപ്പുകൾക്ക് വിരാമം തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ‘ചേതക്ക്’, ബജാജ് പുറത്തിറക്കി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ചേതക്ക് ഇലക്ട്രിക്കിനെ ബജാജ് പുറത്തിറക്കിയത്. അര്‍ബനൈറ്റ് എന്ന ബ്രാന്റിലായിരിക്കും ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങള്‍ ബജാജ് ഇന്ത്യയിലെത്തിക്കുക. റെട്രോ ഡിസൈന് പ്രാധാന്യം നല്‍കുന്ന രീതിയിലാണ് ഓവറോള്‍ രൂപകല്‍പന. കാഴ്ച്ചയിൽ പഴയ ചേതക്ക് സ്കൂട്ടറിനോട് സാമ്യമില്ല. ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പ്, ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഉയര്‍ന്ന് സ്റ്റോറേജ് എന്നിവയാണ് മറ്റു ഫീച്ചറുകൾ.
ജര്‍മന്‍ ഇലക്ട്രിക്ക് ആന്‍ഡ് ടെക്നോളജി കേന്ദ്രമായ ബോഷുമായി സഹകരിച്ചാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇതിലെ ഇലക്ട്രിക് മോട്ടോര്‍, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങൾ ബജാജ് പുറത്തു വിട്ടിട്ടില്ല. സിറ്റി, സ്പോര്‍ട്സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളാണ് സ്കൂട്ടറിലുള്ളത്. സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്പോര്‍ട്സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു.
അടുത്ത വര്‍ഷം ജനുവരിയോടെയാകും ചേതക്ക് ഇലക്ട്രിക് വിപണിയിലെത്തുകയെന്നാണ് റിപ്പോർട്ട്. സെപ്തംബര്‍ 25 മുതല്‍ ചേതക്കിന്റെ നിര്‍മാണം പൂനെ യിലെ ചാകന്‍ പ്ലാന്റില്‍ ബജാജ് അരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ പൂനെയിലാകും വാഹനം ലഭ്യമാവുക. പിന്നാലെ ബെംഗളൂരുവിലെത്തും. ശേഷം രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലും ചേതക്ക് ഘട്ടംഘട്ടമായി പുറത്തിറങ്ങും. സ്കൂട്ടറിന്റെ ഓണ്‍റോഡ് വില ഏകദേശം ഒരു ലക്ഷം രൂപയായിരിക്കുമെന്നാണ് സൂചനകള്‍. നിരത്തിലെത്തിക്കുമ്പോൾ മാത്രമേ വാഹനത്തിന്റെ വില ബജാജ് പുറത്തുവിടു.
Also read : ഈ ആൻഡ്രോയിഡ് ആപ്പ് നിങ്ങളുടെ ഫോണിലുണ്ടോ ? എങ്കിൽ സൂക്ഷിക്കുക : മുന്നറിയിപ്പ്
Post Your Comments