മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ സ്ഥാപനമായ സോഫോസിലെ വിദഗ്‌ദ്ധർ. ഗൂഗിള്‍ പ്ലേ സ്റ്റോറിലുള്ള 15 ആപ്ലിക്കേഷനുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നു നിര്‍ദ്ദേശം. ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുന്ന അപകടകരമായ സോഫ്റ്റ് വെയര്‍ അടങ്ങുന്നവയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഇതിനോടകം പത്ത് ലക്ഷത്തിലധികം പേര്‍ ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും, നിങ്ങളുടെ ഫോണിൽ ഈ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യണമെന്നും സോഫോസ് ആവശ്യപ്പെടുന്നു.
ആപ്പുകൾ ഇവയൊക്കെ : ImageProcessing,Flash On Calls & Messages,Rent QR Code,Image Magic,Generate Elves,QR Artifact,Find Your Phone,Background Cut Out,Photo Background,Background Cut Out,Auto Cut Out,Auto Cut Out 2019, SavExpense,Scavenger Speed, Auto Cut Out Pro
മേൽപ്പറഞ്ഞ ആപ്പുകളിൽ ചിലത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അവ ഫോണിന് യോജിച്ചതല്ലെന്നു കാണുവാൻ സാധിക്കും. ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ ലോഗോ അപ്രത്യക്ഷമായാതായി കണ്ടാൽ സെറ്റിങ്സിലെ ആപ്ലിക്കേഷന്‍ മാനേജര്‍ സെക്ഷനില്‍ പോയി ആപ്ലിക്കേഷന്‍ അതിലുണ്ടോ എന്ന് പരിശോധിക്കുക യഥാര്‍ത്ഥ ലോഗോയ്ക്ക് പകരം ആന്‍ഡ്രോയിഡ് ഐക്കണ്‍ ആണ് കാണുന്നതെങ്കിൽ ഉടന്‍ തന്നെ ആ ആപ്ലിക്കേഷന്‍ ഫോഴ്സ് സ്റ്റോപ്പ് ചെയ്ത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും, ആപ്പ് റിവ്യൂ വായിച്ചതിന് ശേഷം മാത്രമേ അവ ഓരോ ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാടുള്ളൂ എന്നും സോഫോസ് നിര്‍ദേശത്തിൽ പറയുന്നു.
Post Your Comments