ചിക്കാഗോ: അമേരിക്കന്‍ ബോക്‌സര്‍ പാട്രിക് ഡേ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ബോക്സിങ് മത്സരത്തിനിടെ തലയ്ക്ക് ഇടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. തലച്ചോറിനേറ്റ ഗുരുതര ആഘാതമാണ് മരണ കാരണമായി പറയുന്നത്.
ശനിയാഴ്ച ചിക്കോഗോയില്‍ ചാള്‍സ് കോണ്‍വെല്ലിനെതിരേനടന്ന മത്സരത്തിലാണ് പാട്രിക്കിന് പരിക്കേറ്റത്. 27 വയസ്സുണ്ടായിരുന്ന പാട്രിക് അതിനുശേഷം അബോധാവസ്ഥയിലായിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ചിക്കാഗോയിലെ വിന്‍ട്രസ്റ്റ് അരീനയില്‍ സൂപ്പര്‍ വാള്‍ട്ടര്‍ വെയ്റ്റ് പോരാട്ടത്തില്‍ ചാള്‍സ് കോണ്‍വെല്ലിന്റെ ഇടിയേറ്റാണ് പാട്രിക്കിന്റെ തലയ്ക്ക് പരിക്കേറ്റത്. പത്താം റൗണ്ടിലായിരുന്നു ദുരന്തം. റിങ്ങില്‍ നിന്ന് സ്‌ട്രെച്ചറിലാണ് അദ്ദേഹത്തെ കൊണ്ടുപോയത്.
റിയോ ഒളിമ്ബിക്‌സില്‍ അമേരിക്കന്‍ ടീമംഗമായിരുന്നു കോണ്‍വെല്‍. 2013-ല്‍ പ്രൊഫഷണല്‍ കരിയര്‍ തുടങ്ങിയ പാട്രിക് ഡേ ഇതുവരെ 17 വിജയങ്ങള്‍ നേടിയിട്ടുണ്ട്. നാലു മത്സരങ്ങള്‍ തോറ്റു.
ദുരന്തം തന്നെ മാനസികമായി തളര്‍ത്തിയെന്ന് ചാള്‍സ് കോണ്‍വെല്‍ പ്രതികരിച്ചു.
Post Your Comments