സവർക്കർ കുറിച്ച് ധനമന്ത്രി തോമസ് ഐസക്ക് ഇട്ട പോസ്റ്റിനെ പൊളിച്ചടുക്കി യുവാവ്. രഞ്ജിത്ത് രവീന്ദ്രൻ ആണ് മന്ത്രിയുടെ പോസ്റ്റിലെ ഓരോ പോയിന്റും തരാം തിരിച്ചു അതിന്റെ നേരും നുണയും പൊളിച്ചടുക്കിയത്. പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയും ചെയ്തു. പോസ്റ്റിന്റെ പൂർണ്ണരൂപം: മന്ത്രിയെ കള്ളൻ എന്ന് വിളിക്കേണ്ടിവരുന്നതിലും വലിയ ഗതികേടാണ് ഒരു കള്ളനെ മന്ത്രി എന്നു വിളിക്കുന്നത്! ഇന്നലെ തോമസ് ഐ സക്ക് സവർക്കറെ പറ്റിയിട്ട ഒരു പോസ്റ്റിനെ കുറിച്ച് മാത്രമല്ല, ആ അക്കൗണ്ടിൽ നിന്നു വരുന്ന പോസ്റ്റുകൾ മിക്കതും അങ്ങനെയാണ്.
എന്തായാലും ആ പോസ്റ്റിലൂടെ ഒരു ചെറിയ യാത്ര നടത്താം!
കള്ളം 1
<താനൊരു വീരനാണെന്ന് അദ്ദേഹം സ്വയമൊരു സര്‍ട്ടിഫിക്കറ്റുമെഴുതി കഴുത്തില്‍ത്തൂക്കി. അങ്ങനെയാണ് വിനായക് സവര്‍ക്കര്‍ വീര സവര്‍ക്കറായത്.>
അതായത് വീരവർക്കർ എന്നു സവർക്കറാണ് തന്നെ തന്നെ വിളിക്കാൻ തുടങ്ങിയത് എന്നാണ് മന്ത്രി സാർ എഴുതിയിരിക്കുന്നത്.
സത്യം: 1921 ഇൽ ആണ് ആദ്യമായി “വീർ” എന്നു സവർക്കറിന്റെ പേരിനോട് ചേർക്കപ്പെട്ടത്. ആദ്യമായി സവർക്കറേ അങ്ങനെ വിളിച്ചത് ംമറാത്തി പത്രം ഭാല യുടെ പത്രാധിപരായിരുന്ന ബിബി ഭൊപ്പ്റ്റാഗർ ആണ്.
കള്ളം 2:
<ശിക്ഷയെ എക്കാലവും സവര്‍ക്കര്‍ക്ക് ഭയമായിരുന്നു>
സത്യം: ഇൻഡ്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സവർക്കറെ പോലെ ശിക്ഷിക്കപ്പെട്ട ഒരു നേതാവില്ല.
കാലാപാനിയിൽ ആദ്യത്തെ ആറു മാസം സവർക്കർക്ക് തടവായിരുന്നു, പിന്നെ അത് ശിക്ഷ എന്ന നിലയിൽ ഇടക്കിടെ കിട്ടി. കൈകൾ ഭിത്തിയിൽ കൊളുത്തി ഇട്ട കൈവിലങ്ങിൽ പൂട്ടി തുടർച്ചയായി ഏഴു ദിവസം നിൽക്കേണ്ടിവന്നിട്ടുണ്ട് സവർക്കർക്ക്. കഴുത്തിലെ ചങ്ങല വലയങ്ങളിൽ കൈകാലുകൾ പൂട്ടിയിടുന്ന ചെയിൻ ഗോഗും ധരിച്ച് നാല് മാസം ജീവിക്കേണ്ടിവന്നിട്ടുണ്ട്. ആൻഡമാനിൽ ലഭ്യമായിരുന്ന എല്ലാ ശിക്ഷകളും സവർകർക്ക് കിട്ടിയിരുന്നു എന്ന് ജയിൽ രേഖകൾ നോക്കിയാൽ അറിയാം.
ആദ്യത്തെ രണ്ടു വർഷങ്ങളിൽ എട്ടു തവണയാണ് സവർക്കർ ശിക്ഷിക്കപ്പെട്ടത്. പോരാത്തതിന് എണ്ണയാട്ടുന്ന ചക്കിലെ ജോലി , രാവിലെ മുതൽ വൈകുന്നേരം വരെ കാളയെ പോലെ ചക്കും ചുമലിൽ വച്ച് എണ്ണയാട്ടണം. വീട്ടിലേക്ക് വർഷത്തിൽ ഒരിക്കലാണ് എഴുത്തുപോലും!
കള്ളം 3
<ഏതാണ്ട് എണ്‍പതിനായിരത്തോളംപേരെ ബ്രിട്ടീഷുകാര്‍ ആന്തമാന്‍ ജയിലില്‍ അടച്ചു എന്നാണ് കണക്ക്. അപൂര്‍വം പേരെ ജീവനോടെ തിരിച്ചുവന്നിട്ടുള്ളൂ. >
ആൻഡമാനിൽ നിന്നും പുറത്ത് വരാനുള്ള ഒരേ ഒരു മാർഗം “ദയാ ഹർജിയാണ്” അതല്ലെങ്കിൽ ഇടക്കിടെ ഗവണ്മെന്റ് നൽകുന്ന പൊതുമാപ്പാണ്. സവർക്കർ ജയിലിലായ ശേഷവും ആൻഡമാനിൽ നിന്നും പൊതുമാപ്പ് നൽകി തടവുകാരെ കൂട്ടത്തോടെ വിട്ടിട്ടുണ്ട്. 1919 ഡിസംബറിൽ എല്ലാ തടവുകാരെയും വിട്ടയക്കാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. അഭിപ്രായം അറിയാൻ അയച്ച കത്തിനു മറുപടിയായി ബോംബെ ഗവണ്മെന്റ് പറഞ്ഞത് ബാക്കി ആരെയും വിട്ടയക്കുന്നതിനു യാതൊരു വിരോധവും ഇല്ല പക്ഷെ “അപകടകാരികളായ സവർക്കർ സഹോദരങ്ങളെ വിട്ടയക്കരുത്” എന്നാണ്.
ഇനി ദയാഹർജികളുടെ നിജസ്ഥിതി
സചീന്ദ്ര നാഥ് സന്യാൽ സാക്ഷാൽ ഭഗത് സിങ്ങിന്റെ സംഘടനയായിരുന്ന ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന്റെ സ്ഥാപകനായിരുന്നു. അദ്ദേഹവും ആൻഡമാൻ തടവറയിലായിരുന്നു, ദയാഹർജി നൽകി മോചിതനാകുകയും ചെയ്തു. സന്യാൽ തന്റെ “ബന്ദി ജീവൻ” എന്ന പുസ്തകത്തിലെ 226 ആം പേജിൽ പറയുന്നു. “ഞാൻ വാഗ്ദാനം ചെയ്ത അതേ സഹകരണം തന്നെയാണ് സവർക്കറും നൽകിയത് , പക്ഷെ എന്റെ ഹർജി സ്വീകരിക്കുകയും സവർക്കറുടെതു തള്ളുകയും ചെയ്തത് എന്തുകൊണ്ട് എന്നറിയില്ല. ഒരു പക്ഷെ സവർക്കറെ പുറത്തുവിട്ടാൽ മഹാരാഷ്ട്രയിൽ വിപ്ലവം വീണ്ടും ആളിപ്പടരും എന്ന് സർക്കാർ ചിന്തിക്കുന്നുണ്ടാവും”
അതായത് ദയാഹർജിയും വിട്ടയക്കലും ഒക്കെ ംമുറപോലെ നടക്കുന്നുണ്ടായിരുന്നു, അതൊക്കെ ബാധകമല്ലാത്തത് സവർക്കർ സഹോദരങ്ങൾക്ക് മാത്രമായിരുന്നു
ഇനി സവർക്കർ ംമാപ്പെഴുതി കൊടുത്തൊ എന്നൊന്നു നോക്കണമല്ലൊ!
സവർക്കറിന്റെ ദയാഹർജികളെ പറ്റി വൈസ്രോയി കൗൺസിലിലെ ഹോം മിനിസ്റ്റർ കാർഡോക്ക് എഴുതിയ വാചകത്തിന്റെ ഒന്നാം ഭാഗമാണ് പലയിടത്തും നൂറാണി അടക്കമുള്ളവർ ക്വോട്ട് ചെയ്തിരിക്കുന്നത്. ആ വാചകം മുഴുവനായി ഇവിടെ എഴുതാം
“Savarkar’s petition is one of mercy. He cannot be said to express any regret or repentance”
എന്ന് വച്ചാൽ ദയാഹർജി കൊടുത്തെങ്കിലും അയാൾക്ക് ചെയ്ത കാര്യങ്ങളിൽ ഒരൽപം പോലും പച്ഛാത്താപമോ സങ്കടമോ ഇല്ല എന്ന്. ഐ സക്ക് സാർ പൊക്കിപ്പിടിച്ച് വന്ന ദയാഹർജികളെ കുറിച്ച് ബ്രിട്ടീഷുകാരൻ പറഞ്ഞതാണ്. പച്ഛാത്താപമോ സങ്കടമോ ഇല്ലാതെ എന്ത് മാപ്പപേക്ഷ ?
സവർക്കറിന്റെ ദയാഹർജികൾക്കൊക്കെ എന്ത് പറ്റി എന്നും കൂടി അറിയണമല്ലൊ. അതെല്ലാം തള്ളപ്പെട്ടു ദയാഹർജികൾ മുഴുവൻ തള്ളപ്പെട്ടു എന്ന് മാത്രമല്ല. മുഴുവൻ തടവുകാർക്കും ബ്രിട്ടൻ അനുവദിച്ച “രാജകീയ പൊതുമാപ്പ്” സവർക്കർ സഹോദരങ്ങൾക്ക് മാത്രം കൊടുക്കേണ്ടാ എന്ന് തീരുമാനിച്ചു ബോംബെ സർക്കാർ. ഇനി അവസാനത്തെ ദയാഹർജിയിൽ തന്നെ വിടാൻ പറ്റിയില്ലെങ്കിൽ ജ്യേഷ്ഠനായ ഗണേഷ് സവർക്കറെ എങ്കിലും വിടണം എന്ന് ആവശ്യപ്പെട്ടതിന് സർക്കാർ കൊടുത്ത മറുപടിയുടെ ഭാഷ കൂടി കാണണം
“സവർക്കർ സഹോദരന്മാരെ വിട്ടയക്കേണ്ടാ എന്ന മുൻതീരുമാനത്തിൽ സർക്കാർ ഉറച്ചു നിൽക്കുന്നു. ബംഗാൾ സർക്കാർ വിട്ടയച്ച ബരീന്ദ്ര നാഥ് ഘോഷിനെ പോലുള്ളവരുടെ പ്രവർത്തികളുടെ വെളിച്ചത്തിൽ സവർക്കറെ പോലുള്ള ‘ക്രിമിനലുകളെ’ വിട്ടയക്കുന്നതിൽ ഒരു ഗുണവും ഇല്ല എന്ന് ഗവണ്മെന്റ് വിശ്വസിക്കുന്നു” Government of Bombay 19th June 1920
എഴുതാൻ തുടങ്ങിയാൽ ഓരൊ വാചകവും എടുത്ത് എഴുതേണ്ടിവരും. വിസ്താരഭയം കൊൻട് നിർത്തുന്നു.
അപ്പൊ ഐ സക്ക് സാറെ, “മരിച്ച എന്നെക്കാൾ നിങ്ങൾക്ക് ഗുണം ജീവിച്ചിരിക്കുന്ന എന്നെക്കൊണ്ടാണ്” എന്നു പറഞ്ഞ് കാലു പിടിച്ച് കരഞ്ഞ ഗു വേരയല്ല വീര വിനായക ദാമോദർ സവർക്കർ. അതറിയാൻ ദേശാഭിമാനിയും കമ്യൂണിസ്റ്റ് ക്ലോസറ്റ് സാഹിത്യത്തിനും മലയാളം വിക്കിക്കും അപ്പുറം എന്തെങ്കിലും ഒക്കെക്കൂടി വായിക്കണം.
Post Your Comments