ന്യൂഡൽഹി: തക്കാളി വില കുതിച്ചുയരുന്നു. കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലാണ് ഇപ്പോൾ വില. ഡൽഹിയുടെ വിവിധ ഇടങ്ങളില്‍ തക്കാളിക്ക് കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ് നിരക്ക്. മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ രൂക്ഷമായ മഴ കാരണം കൃഷി നാശം സംഭവിച്ചതാണ് തക്കാളി വില ഉയരാനുള്ള പ്രധാനകാരണം.
Read also: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിൽ ഒരു എസ് എഫ് ഐ നേതാവ് കൂടി കീഴടങ്ങി
ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് കിലോയ്ക്ക് 45 രൂപയായിരുന്നു തക്കാളിയുടെ നിരക്ക്. തക്കാളിക്ക് വിപണിയില്‍ വില കൂടുതലായത് കൊണ്ട് സത്ത് ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതോടെ തക്കാളി വില കുറയുമെന്നാണ് നിഗമനം.
Post Your Comments