Latest NewsKeralaNews

മരട് ഫ്ലാറ്റ് പൊളിക്കൽ: നഷ്ട പരിഹാര കമ്മിറ്റിയുടെ രണ്ടാം യോഗം ഇന്ന്

കൊച്ചി: മരട് ഫ്ലാറ്റ് സമുച്ചയം പൊളിച്ചു നീക്കുമ്പോൾ ഉടമകൾക്കുള്ള നഷ്ട പരിഹാരം തീരുമാനിക്കാനുള്ള നഷ്ട പരിഹാരനിർണയ കമ്മിറ്റിയുടെ രണ്ടാമത്തെ യോഗം ഇന്ന് ചേരും. ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി ആണ് യോഗം ചേരുന്നത്. നേരത്തെ യോഗം ചേർന്ന സമിതി 14 പേർക്കുള്ള അടിയന്തര ധനസഹായത്തിനുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു.

ALSO READ: ബ്രെക്സിറ്റ് തീരുമാനം: പ്രതിസന്ധിക്ക് പരിഹാരം കാണാൻ ബ്രിട്ടനും യൂറോപ്യൻ യൂണിയനും കഴിഞ്ഞില്ല

അതേസമയം, ഇതിനിടെ മരട് നഗരസഭയുടെ അടിയന്തര യോഗവും ഇന്ന് തന്നെ ചേരും. ഫ്‌ളാറ്റുകൾ പൊളിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്‌നം ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. 241 പേർക്ക് നഷ്ടപരിഹാരത്തിന് അർഹത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇന്ന് ലഭിക്കുന്ന അപേക്ഷകളും രേഖകളും പരിശോധിച്ചു കൂടുതൽ പേർക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കും.

ALSO READ: ജയലളിതയുടെ മരണത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുമെന്ന് ഡിഎംകെ പ്രസിഡന്റ്; സ്റ്റാലിന്റെ തന്ത്രങ്ങളെ ശക്തമായി വിമർശിച്ച് അണ്ണാ അണികൾ

നിലവിൽ രണ്ട് ഫ്‌ളാറ്റുകൾ പൊളിക്കാനായി കമ്പനികൾക്ക് കൈമാറി. ജെയിൻ കോറൽ കെട്ടിടം കോവ് എഡിഫൈസ് എന്ന കമ്പനിക്കും ആൽഫാ വെഞ്ചേഴ്സ് ഇരട്ടകെട്ടിടത്തിൽ ഒന്ന് വിജയ സ്റ്റീൽ കമ്പനിക്കുമാണ് കൈമാറിയത്. മറ്റു ഫ്‌ളാറ്റുകൾ ഇന്ന് തന്നെ കൈമാറിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button