Latest NewsKeralaNews

തന്‍റെ മകന് നേരെയുള്ള കെ.ടി. ജലീലിന്റെ ആരോപണം; പ്രതികരണവുമായി രമേശ് ചെന്നിത്തല

കൊച്ചി: അന്തംവിട്ട പ്രതി എന്തുംചെയ്യുമെന്ന അവസ്ഥയിലാണ് മന്ത്രി കെ.ടി. ജലീലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്‍റെ മകന് 2017ല്‍ സിവില്‍ സര്‍വിസ് പരീക്ഷയെഴുതി 210ാം റാങ്ക് കിട്ടിയതിലുള്ള വിഷമമാണ് ജലീലിനുള്ളത്. തന്‍റെ മകന് നേരെ കെ.ടി. ജലീല്‍ ഉന്നയിച്ച ആരോപണം വിഡ്ഢിത്തരമാണെന്നും സിവില്‍ സര്‍വിസ് പരീക്ഷയെ കുറിച്ച്‌ അദ്ദേഹത്തിന് അടിസ്ഥാന ധാരണ പോലും ഇല്ലെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

Read also: കൂടത്തായി കൊലപാതകം : മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡിജിപി ഋഷിരാജ് സിംഗ് : ഇങ്ങനെയാണെങ്കില്‍ സയനൈഡ് കൊലകള്‍ ഇനിയും ആവര്‍ത്തിയ്ക്കും : കൊല നടത്തി വേമ്പനാട് കായലില്‍ തള്ളിയ ആ നാല് കൊലകള്‍ ഇതിന് ഉദാഹരണം

ഒന്നാം റാങ്ക് കിട്ടിയ ആള്‍ക്ക് അഭിമുഖത്തില്‍ തന്‍റെ മകനേക്കാള്‍ മാര്‍ക്ക് കുറവായത് സ്വാധീനിച്ചത് കൊണ്ടാണെന്ന ആരോപണം മണ്ടത്തരമാണ്. മാര്‍ക്ക് കുംഭകോണം നടത്തി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയ മന്ത്രിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കൊണ്ടുവരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button