Latest NewsNewsIndia

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണതോത് ഉയരുന്നു; കാരണം ഇതാണ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെയും പരിസര പദേശങ്ങളിലെയും അന്തരീക്ഷ മലിനീകരണതോത് വര്‍ദ്ധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം ഡല്‍ഹിയിലെ 37 വായു ഗുണനിലവാര നിരീക്ഷണ സ്റ്റേഷനുകളില്‍ 17 എണ്ണം വളരെ മോശം എന്ന വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം, അന്തരീക്ഷ മലിനീകരണം കുറക്കാനുള്ള കര്‍മ്മപദ്ധതി ഇന്നലെ മുതല്‍ ഡല്‍ഹിയില്‍ കര്‍ശനമായി നടപ്പിലാക്കിത്തുടങ്ങി.

വായു ഗുണനിലവാര കണക്കനുസരിച്ച് 200 മുതല്‍ മുന്നൂറുവരെ ആണെങ്കില്‍ മോശവും 300 മുതല്‍ 400 വരെയാണെങ്കില്‍ വളരെ മോശവുമാണ്. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കൂടി 17 നിരീക്ഷണ സ്റ്റേഷനുകളില്‍ വളരെ മോശം വിഭാഗം രേഖപ്പെടുത്തി. മുണ്ട്ക, ദ്വാരക സെക്ടര്‍ 8, ആനന്ദ് വിഹാര്‍, വസീര്‍പൂര്‍ എന്നിവിടങ്ങളില്‍ 350 ന് മുകളിലാണ് ഗുണനിലവാരം രേഖപ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹിയിയുടെ തൊട്ടടുത്ത പ്രദേശങ്ങളായ ഗാസിയാബാദ്, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാ ബാദ് എന്നിവടങ്ങളിലും മൂന്നൂറിന് മുകളിലാണ് ഗുണനിലവാരം. അയല്‍ സംസ്ഥാനങ്ങളായ ഹരിയാനയിലും പഞ്ചാബിലും കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിച്ചു തുടങ്ങിയതോടെയാണ് സ്ഥിതി വഷളായതെന്നും റിപ്പോര്‍ട്ടുണ്ട്. കാര്‍ഷികാവശിഷ്ടം കത്തിക്കലിന് നിരോധനമുണ്ടെങ്കിലും നാസ പുറത്തുവിട്ട ചിത്രങ്ങള്‍ ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button