കൊച്ചി: കേരള സന്ദര്‍ശനത്തിനെത്തിയ നെതര്‍ലന്‍ഡ് രാജാവും രാജ്ഞിയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ട്വിറ്ററിലൂടെ ഇരുവർക്കും മുഖ്യമന്ത്രി ഡച്ച് ഭാഷയിൽ സ്വാഗതം അർപ്പിച്ചിരുന്നു. പരസ്പര സഹകരണത്തിന്റെ പാതയിലൂടെയുള്ള നെതര്‍ലാന്‍ഡ്സിന്റെയും ഇന്ത്യയുടെയും പ്രയാണം അനുസ്യൂതം തുടരുമെന്ന് നെതര്‍ലാന്‍ഡ്സ് രാജാവ് വില്യം അലക്സാണ്ടര്‍ വ്യക്തമാക്കി.
ഉച്ചയ്ക്ക് ഒരു മണിക്ക് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇരുവരെയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പത്നി രേഷ്മ ആരിഫ് മുഹമ്മദ് ഖാനും വിദ്യാഭ്യാസ മന്ത്രി പ്രാഫ. സി രവീന്ദ്രനാഥും ചേര്‍ന്ന് സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ നെതര്‍ലന്‍ഡ്സ് സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് രാജാവിന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയത്.
Post Your Comments