Latest NewsNewsInternational

സ്ത്രീകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന് തയ്യാറെടുത്ത് നാസ

ന്യൂയോര്‍ക്ക്: സ്ത്രീകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന് തയ്യാറെടുത്ത് നാസ. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ജസീക്ക മെയറും ക്രിസ്റ്റീന കോച്ചുമാണ് ബഹിരാകാശ നടത്തത്തിന് ഒരുങ്ങുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പവര്‍ കണ്‍ട്രോളര്‍ മാറ്റിസ്ഥാപിക്കുന്നതിനായി ഒക്ടോബര്‍ 29നാണ് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങുന്നത്. ഒക്ടോബര്‍ 21ന് പുറത്തിറങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പവര്‍ കണ്‍ട്രോളറുകളിലൊന്നില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരുടേയും ബഹിരാകാശ നടത്തം ഈ ആഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

Read also: സിനിമാനടിയെന്നു നടിച്ച് വ്യവസായിയെ വലയിലാക്കി ; പെണ്‍വാണിഭ സംഘങ്ങളുമായി പിടിയിലായ സീമയ്ക്ക് അടുത്ത ബന്ധം

നേരത്തെ മാര്‍ച്ച്‌ എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകള്‍ മാത്രമുള്ള ബഹിരാകാശ നടത്തത്തിന് നാസ പദ്ധതിയിട്ടിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് നേരത്തെ മാറ്റിവച്ചിരുന്നു. ഇതിനു ശേഷം ഏഴ് മാസത്തിന് ശേഷമാണ് പുതിയ ദൗത്യവുമായി നാസ രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button