കണ്ണൂര്‍: ഭൗതികവാദം പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ അമ്പലത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നതെന്നും അതാണ് അരൂരില്‍ സിപിഎം മഞ്ഞക്കൊടി പിടിക്കുന്നതെന്നും വൈകാതെ കാവിക്കൊടി പിടിക്കുമെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജരേഖരന്‍. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കോടികള്‍ കേരളം വക മാറ്റിയാണ് ചെലവഴിച്ചതെന്നും തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം നല്‍കിയ പണം കേരളം പാഴാക്കിയെന്നും കുമ്മനം ആരോപിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് കേരളം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുകയോ സോഷ്യല്‍ ഓഡിറ്റ് നടത്തുകയോ ചെയ്തിട്ടില്ലെന്നും കേന്ദ്രം നല്‍കിയ പണം കേരള സര്‍ക്കാര്‍ എന്ത് ചെയ്തെന്ന് വ്യക്തമാക്കണമെന്നും കുമ്മനം പറഞ്ഞു.
വികസനവും വിശ്വാസ സംരക്ഷണവുമാണ് ഈ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യുന്നതെന്നും വിശ്വാസ സംരക്ഷകരെങ്കില്‍ സിപിഎം എംഎല്‍എമാര്‍ ഈശ്വര നാമത്തില്‍ പ്രതിജ്ഞ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും കുമ്മനം ചോദിച്ചു. ശബരിമല വിഷയത്തില്‍ യുഡിഫ് കാഴ്ചക്കാര്‍ മാത്രമാണ്. ശബരിമലയില്‍ ഇപ്പോള്‍ നട തുറക്കുമ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാത്തതെന്താണെന്ന് സര്‍ക്കാര്‍ പറയണമെന്നും ശബരിമലയില്‍ ഇപ്പോഴും മുമ്പത്തെ സാഹചര്യം തന്നെയാണുള്ളതെന്നും തെരഞ്ഞെടുപ്പിലടക്കം വിശ്വാസ സംരക്ഷണം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയത് ബിജെപി മാത്രമാണെന്നും കുമ്മനം പറഞ്ഞു.
ശബരിമല മുന്‍ നിര്‍ത്തി എല്‍ഡിഎഫ് വോട്ട് തേടുന്നത് ബാലിശമാണ്. ദേവസ്വം ബോര്‍ഡിനെ കടക്കെണിയെലെത്തിച്ചത് ഇടത് സര്‍ക്കാരാണ്. എന്‍എസ്എസ് യുഡിഎഫിനുവേണ്ടി വോട്ട് ചോദിക്കുമെന്ന് കരുതുന്നില്ല. മത സമുദായ വികാരം ഇളക്കി വോട്ട് ചോദിക്കരുത്. ശബരിമല വിഷയം മനുഷ്യാവകാശ പ്രശ്‌നമാണ്- കുമ്മനം പറഞ്ഞു.
ഇനിയും മത്സരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ കുമ്മനം ശബരിമല വികസനത്തിനായി മുഖ്യമന്ത്രിയുടെ 2500 കോടി ചിലവാക്കിയെന്ന വാദത്തെ വെല്ലുവിളിക്കുന്നുവെന്നും എന്ത് വികസനം നടത്തിയന്ന് സര്‍ക്കാര്‍ വ്യക്തമാക്കണനമെന്നും ആവശ്യപ്പെട്ടു
Post Your Comments