അയോധ്യയിലെ തർക്ക മന്ദിരത്തിൻറെ പന്ത്രണ്ടോളം തൂണുകളുടെ താഴ്ഭാഗത്തു എ ഡി 11-12 കാലഘട്ടങ്ങളിലെ ക്ഷേത്രങ്ങളിൽ കണ്ടുവരാറുള്ള “പൂർണ്ണ കലശം” കൊത്തിവച്ചിട്ടുണ്ടെന്നും; അവിടെ ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് തെളിവുണ്ടെന്നും കെ കെ മുഹമ്മദ് തന്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. കൂടാതെ അയോധ്യയിൽ ക്ഷേത്രമുണ്ടായിരുന്നു എന്നുള്ളതിന്റെ പല തെളിവുകളും അദ്ദേഹം ഉൾപ്പെടുന്ന സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കെ.കെ മുഹമ്മദിനെ കോഴിക്കോട് ഫാറൂഖ് കോളേജില്‍ വച്ച് ആദരിക്കാനുള്ള തീരുമാനം സംഘാടകര്‍ ഉപേക്ഷിച്ചു.
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ കേരളത്തിലെ പൂര്‍വ വിദ്യാര്‍ഥികള്‍ സര്‍ സയ്യിദ് ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 19നു നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടിയാണ് ഉപേക്ഷിച്ചത്.സംഘപരിവാർ അനുകൂലി എന്ന പേരും അദ്ദേഹത്തിന് ചാർത്തി നൽകിയിരുന്നു. എന്നാൽ ധൈര്യപൂർവ്വം താൻ കണ്ടെത്തിയ പലകാര്യങ്ങളിലും അദ്ദേഹം ഉറച്ചു നിൽക്കുകയാണുണ്ടായത്. ഒരുവേള പള്ളി വിട്ടുകൊടുത്തു പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ തയ്യാറെടുത്ത, അതേവരെ ശങ്കിച്ചുനിന്നിരുന്ന മുസ്ലിം പൊതുജനം തിരിഞ്ഞുചിന്തിക്കാനും പള്ളി വിട്ടുകൊടുക്കരുത് എന്ന പുതിയ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനും തുടങ്ങി.
ഇതിനവര്‍ക്ക് മസ്തിഷ്‌ക പ്രക്ഷാളനമേകിയത് കമ്യൂണിസറ്റ് ചരിത്രകാരന്മാരുടെ ഇടപെടല്‍ കൊണ്ടുമാത്രമായിരുന്നു. ഈ രണ്ടു ശക്തികളുടെയും കൂട്ടായ ശ്രമം ഒരനുരഞ്ജനത്തിനുള്ള കവാടം എന്നന്നേക്കുമായി അടച്ചു. അനുരഞ്ജനം നടന്നിരുന്നുവെങ്കില്‍ ഹിന്ദു-മുസ്ലിം ബന്ധം ചരിത്രപരമായ ഒരു വലിയ വഴിത്തിരിവിലെത്തുകയും ഇന്ന് രാജ്യത്തെ വേട്ടയാടുന്ന പല പ്രശ്‌നങ്ങളും സ്വാഭാവികമായും പരിഹരിക്കാനും കഴിയുമായിരുന്നു”. പേജ് (115, 116).’ഞാന്‍ ഭാരതീയന് എന്ന അദ്ദേഹത്തിന്റെ ആത്മകഥയിലെ വരികളാണ് ഇത്.
ജെഎന്‍യുവിലെ കുറെ ചരിത്രകാരന്മാര്‍ എസ്.ഗോപാല്‍, റൊമീലാ ഥാപ്പര്‍, ബിപിന്‍ ചന്ദ്ര എന്നിവരുടെ കീഴില്‍ രാമായണത്തിന്റെ ചരിത്രപരമായ വസ്തുതയെ ചോദ്യം ചെയ്യാനും ക്ഷേത്രം പൊളിച്ചതിനെ കുറിച്ച് പത്തൊമ്പതാം നൂറ്റാണ്ടിന് മുന്‍പ് യാതൊരു പരാമര്‍ശവുമില്ലെന്നും അയോധ്യ ബുദ്ധിസ്റ്റ്, ജെയിന്‍ കേന്ദ്രങ്ങളാണെന്നും വാദിക്കാന്‍ തുടങ്ങി. ഇവരുടെ കൂടെ എസ്.ആര്‍. ശര്‍മ്മ, അക്തര്‍ അലി, ഡി.എന്‍. ഝാ, സൂരജ്ഭാന്‍, ഇര്‍ഫാന്‍ ഹബീബ് എന്നിവര്‍ കൂടിയതോടെ അതൊരു വലിയ കൂട്ടായ്മയായി.
പത്രങ്ങളിലും കാലിക പ്രസിദ്ധീകരണങ്ങളിലും ധാരാളം ബന്ധമുള്ള ഇടതുചരിത്രകാരന്മാര്‍ എഴുതിയ അയോധ്യയുടെ വാസ്തവികതയെ ചോദ്യം ചെയ്തുകൊണ്ടുള്ള തുടര്‍ച്ചയായ ലേഖനങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും അദ്ദേഹം പറയുന്നുണ്ട്. ഇന്നത്തെ വിധിയിൽ സുപ്രീം കോടതി ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയാനാവില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഒഴിഞ്ഞുകിടക്കുന്ന ഭൂമിയില്‍ അല്ല പള്ളി പണിതത് എന്ന് സുപ്രീം കോടതി വിലയിരുത്തിയത് പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ്. ക്ഷേത്രം തകര്‍ത്തതിനും പള്ളി നിര്‍മ്മിച്ചതിനും ശക്തമായ രേഖയില്ലെന്ന് കോടതി പറഞ്ഞതും പുരാവസ്തു വകുപ്പിന്റെ കണ്ടെത്തലിനെ ആധാരമാക്കിയാണ്. ഇത് കെകെ മുഹമ്മദ് എന്ന രാജ്യസ്നേഹി ഉൾപ്പെടുന്ന പുരാവസ്തു ഗവേഷകർക്കുള്ള അംഗീകാരം കൂടിയാണ്.
Post Your Comments