മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലഭദ്രന്‍, കൃഷ്ണന്‍, കല്‍ക്കി ഇവയൊക്കെയെന്നാണ് അവതാരങ്ങള്‍. ബലരാമനെ ഒഴിവാക്കി പകരം ബുദ്ധനെ ഉൾപ്പെടുത്തിയും ദശാവതാരസങ്കല്പമുണ്ട്. ജയദേവന്റെ ഗീതഗോവിന്ദത്തിൽ ബലരാമനെയും ബുദ്ധനേയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷ്ണൻ എന്ന പൂർണ്ണാവതാരത്തെക്കൂടാതെ പത്തു അവതാരങ്ങളുണ്ടെന്നാണു അതിലെ സങ്കല്പം.
ALSO READ: കുഞ്ഞുങ്ങളുടെ വായില്‍ ആഹാരപദാര്‍ത്ഥങ്ങള്‍ കുടുങ്ങിയാല്‍ ഈ കാര്യങ്ങള്‍ മാത്രം ചെയ്യുക
അവതാരവാദത്തിന്റെ ആശയം ആദ്യം ലഭിക്കുന്നത് ശതപഥബ്രാഹ്മണത്തിൽ നിന്നുമാണ്. ഋഗ്വേദത്തിൽ വിഷ്ണുവിനെക്കുറിച്ചു പരാമർശങ്ങൾ ഒന്നുമില്ലെങ്കിലും ശതപഥത്തിൽ അങ്ങിങ്ങായി പരാമർശിക്കുന്നുണ്ട്. പ്രാരംഭത്തിൽ വിഷ്ണുവിനേക്കാൾ പ്രജാപതിക്കായിരുന്നു പ്രാമാണ്യം. ശതപഥത്തിൽ പ്രജാപതിതന്നെയാണ് മത്സ്യം, കൂർമ്മം, വരാഹം എന്നീ അവതാരങ്ങൾ എടുത്തിരുന്നത്.
ALSO READ: ഗസ്റ്റ് അധ്യാപക ഒഴിവ്
പ്രജാപതി വരാഹത്തിന്റെ രൂപം ധരിക്കുന്നതിനെപ്പറ്റിയുള്ള കഥ തൈത്തിരീയ ബ്രാഹ്മണത്തിലും തൈത്തിരീയ ആരണ്യകത്തിലും കാഠകസംഹിതയിലും പ്രാരംഭരൂപത്തിലുമുണ്ട്. രാമായണത്തിന്റെദാക്ഷിണാത്യപാഠത്തിലും ഇത് കാണുന്നുണ്ട്. എന്നാൽ പുരാണങ്ങളിൽ പ്രജാപതിയുടെ അവതാരമായാണ് വിവരിക്കുന്നത്. എന്നാൽ ഇതേ പുരാണത്തിൽ വിഷ്ണുവിന്റേയും ബ്രഹ്മസ്വരൂപമായ നാരായണന്റേയും അഭിന്നതയെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. പ്രാരംഭത്തിൽ പ്രജാപതിയോടും പിന്നീട് വിഷ്ണുവിന്റെ മഹത്ത്വം വർദ്ധിച്ചതിനാൽ വിഷ്ണുവിന്റെയും അവതാരമായി കരുതപ്പെടാൻ തുടങ്ങുകയും ചെയ്തതായിട്ടാണ് ചരിത്രകാരന്മാർ വിവരിക്കുന്നത്.
Post Your Comments