ദുബായ്: ഡ്രൈവറില്ലാ പൊതുവാഹനങ്ങളുമായി വികസനത്തിലേക്ക് കുതിക്കാനൊരുങ്ങി ദുബായ്. ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. വാഹനത്തിൽ കയറി ലക്ഷ്യം രേഖപ്പെടുത്തിയാൽ സുരക്ഷിതമായി യാത്ര ചെയ്യാമെന്ന് ആർടിഎ അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ ഡ്രൈവർമാരെ നിയമിക്കും. സേവനം 100 ശതമാനവും കാര്യക്ഷമമാണെന്ന് ഉറപ്പാക്കിയശേഷം ഡ്രൈവർമാരെ പിൻവലിക്കും.
ഡ്രൈവറില്ലാ വാഹനങ്ങൾ കൂടുതൽ സുരക്ഷിതമാണെന്ന് പൊതുവാഹന വിഭാഗം സിഇഒ: അഹമ്മദ് ബഹ്റൂസിയാൻ പറഞ്ഞു. സുരക്ഷ ഉറപ്പാക്കാൻ നൂതന സെൻസറുകളും ക്യാമറകളും വാഹനങ്ങളിൽ ഉണ്ടാകും. നിർമിതബുദ്ധി ഉപയോഗിച്ചാകും പ്രവർത്തനം നടക്കുക. ചുറ്റുമുള്ള വാഹനങ്ങൾ, ട്രാക്കുകൾ എന്നിവയെയും വഴിയാത്രക്കാരെയും നിരീക്ഷിക്കാൻ ഇതിൽ സംവിധാനം ഉണ്ടാകും.
Some of the winning projects and autonomous SUVs displayed during the ‘Dubai World Challenge for Self-Driving Transport’. @rta_dubai pic.twitter.com/2CUkESaCIW
— Dubai Media Office (@DXBMediaOffice) October 15, 2019
Post Your Comments