കൊച്ചി: പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ പോലീസ് മര്‍ദ്ദനമേറ്റിട്ടുണ്ടോയെന്ന കാര്യം കൃത്യമായി ചോദിച്ചറിയണമെന്ന് മജിസ്‌ട്രേറ്റുമാരോട് ഹൈക്കോടതി പറഞ്ഞു. എട്ട് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി മുന്‍പോട്ട് വെച്ചിരിക്കുന്നത്.
ALSO READ: യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിൽ ഒരു എസ് എഫ് ഐ നേതാവ് കൂടി കീഴടങ്ങി
മജിസ്‌ട്രേറ്റുമാര്‍ പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം മെഡിക്കല്‍ റിപ്പോര്‍ട്ടും ഒത്തുനോക്കണമെന്നും പ്രതിയുടെ ദേഹത്ത് മുറിവുകളുണ്ടെങ്കില്‍ ജയിലിലേക്ക് കൊണ്ടുപോകുന്നതിന്റെ മുന്‍പ് ജയില്‍ സൂപ്രണ്ടിനെ ഇക്കാര്യം അറിയിച്ചിരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പോലീസ് കോടതിക്കു മുന്‍പില്‍ ഹാജരാക്കുന്ന പ്രതികളില്‍ നിന്ന് വ്യക്തമായി കാര്യങ്ങള്‍ ചോദിച്ചറിയണമെന്നതാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങളില്‍ പ്രധാനം.
ആശുപത്രിയിലാണ് ഹാജരാക്കുന്നതെങ്കില്‍ പ്രതിയുടെ സുരക്ഷ ഉറപ്പ് വരുത്തണം. പ്രതി ജയിലിലെത്തിയാല്‍ അയാളുടെ ആരോഗ്യനിലയെക്കുറിച്ച് 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് വാങ്ങിയിരിക്കണം. ഇതിനു പുറമെ മജിസ്‌ട്രേറ്റുമാര്‍ സ്വകാര്യ-ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പോലീസ് വാഹനം ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശത്തില്‍ ഹൈക്കോടതി പറഞ്ഞു.
Post Your Comments