തിരുവനന്തപുരം: കേരളത്തിലെ ഏതു നവോത്ഥാന സമരത്തിനാണ് സിപിഎം നേതൃത്വം നൽകിയത്? ഈ ചോദ്യത്തിന് ഉത്തരമില്ലാതെ സഖാക്കൾ വലയുമ്പോൾ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് തുടർച്ച നൽകിയത് കമ്മ്യൂണിസ്റ്റുകാരാണെന്ന് സ്വയം സ്ഥാപിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ALSO READ: ഇനി സ്ഥലപരിമിതി പ്രശ്‌നമേയല്ല, വീട്ടിലൊരുക്കാം വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍
കേരളത്തെ ഭ്രാന്താലയമെന്ന് പ്രകോപിതനായാണ് സ്വാമി വിവേകാനന്ദൻ വിളിച്ചത്. അയ്യങ്കാളിയും , ചട്ടമ്പിസ്വാമികളും, ശ്രീനാരായണ ഗുരുവുമൊക്കെ കൊണ്ടു വന്ന നവോത്ഥാന പ്രസ്ഥാനങ്ങൾ ഈ ജീർണഭൂമികയെ പരിഷ്കരിച്ചു. അതിനു പിന്നീട് തുടർച്ചയായത് കമ്മ്യൂണിസ്റ്റുകാരാണ്. കോടിയേരി പറഞ്ഞു.
യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി വട്ടിയൂര്‍ക്കാവില്‍ എന്‍ എസ് എസ് താലൂക്ക് യൂണിയൻ പരസ്യമായി പ്രചാരണത്തിനിറങ്ങിയിരുന്നു. ഇത് നല്ല രീതിയല്ല. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്നും കോടിയേരി പറഞ്ഞു.
Post Your Comments