KeralaLatest NewsNews

സ്വന്തം നാട്ടുകാരാല്‍ വഞ്ചിക്കപ്പെട്ട് വിദേശത്ത് കുടുങ്ങി മലയാളി; സഹായം തേടി ഫെയ്‌സ്ബുക്ക് ലൈവിലെത്തി

സ്വന്തം നാട്ടുകാരാല്‍ വഞ്ചിക്കപ്പെട്ട് വിദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് കായംകുളം സ്വദേശി തങ്കപ്പന്‍ നാണു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തങ്കപ്പന്‍ തന്റെ അവസ്ഥ വെളിപ്പെടുത്തിയത്. കൊടും ചൂടില്‍ വിയര്‍ത്ത് ഷര്‍ട്ട് ധരിക്കാതെയാണ് തങ്കപ്പന്‍ വിഡിയോയിലുള്ളത്. ദമ്മാം ജുബൈല്‍ റോഡില്‍ അനക് എന്ന സ്ഥലത്ത് 41 ദിവസങ്ങളായി വൈദ്യുതിബന്ധം വിഛേദിച്ച ഒരു പോര്‍ട്ടബിള്‍ കണ്ടെയ്‌നറിനുള്ളിലകപ്പെട്ട കിടക്കുകയാണെന്നും. തന്റെ ഈ അവസ്ഥയ്ക്ക് കാരണക്കാരായ സ്വന്തം നാട്ടുകാരായ നാല് മലയാളികളാണെന്നും തങ്കപ്പന്‍ വീഡിയോയില്‍ പറയുന്നു.

നാട്ടിലെയും വിദേശത്തെയും വിലാസവും നമ്പറും ഉള്‍പ്പെടെ വീഡിയോയിലുണ്ട്. സാമ്പത്തിക ഇടപാടുകളാണ് ഒന്‍പത് വര്‍ഷങ്ങളായിട്ടനുഭവിച്ച നരകയാതനയ്ക്ക് കാരണമെന്നും വ്യക്തമാക്കുന്നുണ്ട്. വയസ്സായ മാതാപിതാക്കളും വിധവകളായ മൂന്നു സഹോദരിമാരുമാണ് തങ്കപ്പന്റെ കുടുംബം. ഇവരെ സംരക്ഷിക്കുന്നതിനായാണ് ഇയാള്‍ ഈ യാതനകള്‍ സഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന ഏത് രാജ്യത്തെയും നിയമനടപടികള്‍ക്ക് വിധേയനാകാനും തെളിവുകള്‍ നല്‍കാനും തയ്യാറാണെന്നും തങ്കപ്പന്‍ വ്യക്തമാക്കുന്നു.

വീഡിയോ

https://www.facebook.com/thangappan.nanu.3/videos/162564708149096/?t=9

 

shortlink

Related Articles

Post Your Comments

Related Articles


Back to top button