
ധാക്ക: ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. സ്പിന്നര്‍ അറാഫത്ത് സണ്ണിയും പേസ് ബൗളര്‍ അല്‍ അമീന്‍ ഹൊസൈനും 15 അംഗ ടീമില്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം പേസ് ബൗളര്‍ റൂബല്‍ ഹൊസൈന്‍ ടീമില്‍ നിന്ന് പുറത്തായി. ഇന്ത്യക്കെതിരെ മൂന്ന് ടി20 മത്സരങ്ങളാണ് ബംഗ്ലാദേശ് കളിക്കുക. പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ മൂന്നിന് ഡല്‍ഹിയില്‍ നടക്കും. ഏഴിന് രാജ്കോട്ടിലും 10ന് നാഗ്പൂരിലുമാണ് മറ്റ് മത്സരങ്ങള്‍.
Post Your Comments