വാഷിംഗ്ടണ്‍ : വടക്കന്‍ സിറിയയിലെ കുര്‍ദുകള്‍ക്ക് എതിരായ തുര്‍ക്കിയുടെ നടപടിയ്ക്കെതിരെ അമേരിക്ക. തുര്‍ക്കിയ്ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. തുര്‍ക്കിയുടെ ഈ നയത്തിനെതിരെ ഉപരോധമല്ലാതെ വേറെ മാര്‍ഗമില്ലെന്ന് പ്രസിഡന്റ് ഡോളാള്‍ഡ് ട്രംപ് പ്രതികരിച്ചു. എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പ് വെച്ചു. തുര്‍ക്കി പ്രശ്നത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണമെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം ലോക രാജ്യങ്ങളുടെ സമ്മര്‍ത്തിന് വഴങ്ങാതെ തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന് . തുര്‍ക്കി സിറിയയില്‍ കുര്‍ദുകള്‍ക്ക് നേരെ നടത്തുന്ന സൈനിക ആക്രമണം തുടരുമെന്ന് തുര്‍ക്കി പ്രസിഡന്റ് അറിയിച്ചു. കുര്‍ദ് വിഭാഗം ആയുധമുപേക്ഷിച്ച് പിന്മാറിയാല് മാത്രമേ തുര്‍ക്കി സൈന്യം ആക്രമവസാനിപ്പിക്കുവെന്നും ഉര്ദുഗാന് പറഞ്ഞു. തുര്‍ക്കി സിറിയയില്‍ നടത്തുന്ന സൈനിക ആക്രമണത്തിനെതിരേ അമേരിക്കയും ചൈനയുമടക്കമുള്ള ലോക രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.
Post Your Comments