UAELatest NewsNews

അമ്മയുടെ കൈയില്‍ നിന്ന് ചൂടുവെള്ളം ദേഹത്തുവീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

ഷാര്‍ജ: അമ്മയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ ചൂടുവെള്ളം ശരീരത്തില്‍വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. ശരീരത്തിന്റെ 33 ശതമാനവും പൊള്ളലേറ്റ നിലയില്‍ ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read also: പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കർശനമായി പാലിക്കേണ്ട കാര്യങ്ങള്‍ മജിസ്‌ട്രേറ്റുമാരോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

ചൂടുവെള്ളം നിറച്ച പാത്രം ഒരു കൈകൊണ്ട് എടുത്തുമാറ്റുന്നതിനിടെ തന്റെ കൈ തട്ടിയാണ് പാത്രത്തിലെ വെള്ളം നിലത്തുവീണതെന്ന് അമ്മ പൊലീസിന് മൊഴി നൽകി. അമ്മയുടെ തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന കുഞ്ഞിന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. പൊള്ളലുകളിലെ അണുബാധയും ശരീരത്തിലെ ഹീമോഗ്ലോബിന്‍ അളവ് കുറഞ്ഞതും രക്തസമ്മര്‍ദ്ദം നിയന്ത്രാണാതീതമായി കുറഞ്ഞതും മരണ കാരണമായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button