ഓണ്‍ലൈന്‍ ഷോപ്പിങിലൂടെ പറ്റിക്കപ്പെടുന്നവര്‍ നിരവധിയാണ്. ചിത്രങ്ങളില്‍ കാണുന്ന സാധനങ്ങളല്ല, പലപ്പോഴും കൈയില്‍ കിട്ടുന്നത്. ഇത്തരത്തിലൊരു രസകരമായ അനുഭവമാണ് ജോര്‍ജിയ സ്വദേശിനി റീന ഡേവിസിന്. ഓണ്‍ലൈനില്‍ മയിലിന്റെ ആകൃതിയിലുള്ള മനോഹരമായ കേക്ക് കണ്ട് ഇഷ്ടപ്പെട്ട് ഓര്‍ഡര്‍ ചെയ്യുകയായിരുന്നു റീന. സുഹൃത്തിന്റെ വിവാഹാഘോഷത്തിന് വേണ്ടിയാണ് മയില്‍ കേക്ക് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത്. 300 ഡോളര്‍( 21,500 ഇന്ത്യന്‍ രൂപ) ആയിരുന്നു വില.
ഓര്‍ഡര്‍ പ്രകാരം കൃത്യസമയത്ത് തന്നെ കേക്ക് കൈയില്‍ കിട്ടി. എന്നാല്‍ കേക്ക് കണ്ട റീന ശരിക്കും ഞെട്ടി. മയിലിനു പകരം വിചിത്ര ആകൃതിയിലുള്ള ഒരു പക്ഷി രൂപം. ഒട്ടും പെര്‍ഫക്ഷന്‍ ഇല്ലാതെയുള്ള കേക്ക് കണ്ടാല്‍ ആര്‍ക്കും ചിരിവരും. മയിലിന്റെ വിദൂര സാദൃശ്യം പോലുമില്ല എന്നതുമാത്രമല്ല, ഒട്ടും നിലവാരമില്ലായിരുന്നു കേക്കിന്. ഇതിന്റെ തലയാകട്ടെ ഒടിഞ്ഞ നിലയിലും. സംഭവം പരാതിപ്പെട്ടപ്പോള്‍ പണം തിരികെ നല്‍കാനാവില്ല എന്നാണ് കേക്കിന്റെ നിര്‍മ്മാതാക്കള്‍ മറുപടി നല്‍കിയത്.
റീനയുടെ ബന്ധു അന്നെറ്റ് ഡേവിഡ് ഹീല്ലാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നിരവധി പേരാണ് അന്നെറ്റിന്റെ പോസ്റ്റ് ഏറ്റെടുത്തത്. 5000 ലേറെ പേര്‍ ഷെയര്‍ ചെയ്തു. 8000 ത്തിലധികം കമന്റുകളും ലഭിച്ചു. ആളുകള്‍ നിരവധി രസകരമായ കമന്റുകളാണ് രേഖപ്പെടുത്തിയത്. ഇത് പുതിയ ഒരിനം പക്ഷിയാകാം, അതല്ല, ഫ്രീസറില്‍ ഇരുന്ന് മയില്‍ ചത്തു പോയതാകാം എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
https://www.facebook.com/amiehill/posts/10162324286775254
Post Your Comments