ദുബായ് : യു.എ.ഇയില്‍ നവിരവധി നഴ്‌സുമാരുടെ ജോലി നഷ്ടപ്പെടും. ഇന്ത്യന്‍ നഴ്‌സുമാരുടെ ജോലിയാണ് അനിശ്ചിതത്വത്തിലായിരിയ്ക്കുന്നത്. ഇതുവരെ 200 ലേറെ നഴ്‌സ്മാര്‍ക്ക് ജോലി നഷ്ടമായി. നഴ്‌സിങില്‍ ഡിപ്ലോമ നേടിയ നഴ്‌സുമാരുടെ ജോലിയാണ് അനിശ്ചിതത്വത്തിലായത്. നഴ്‌സിങ് ജോലിക്കുള്ള കുറഞ്ഞ യോഗ്യത ബാച്ച്‌ലര്‍ ഡിഗ്രിയാക്കി നിശ്ചയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. കേരളത്തിന് പുറത്തുപഠിച്ച ഡിപ്ലോമ നഴ്‌സുമാര്‍ക്ക് ഉപരിപഠനത്തിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതും പ്രശ്‌നം സങ്കീര്‍ണമാക്കുന്നു.
അതേസമയം നിരവധി മലയാളികളെ ആശങ്കയിലാക്കി യുഎഇയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു. യുഎഇയില്‍ 2022 ഓടെ സ്വദേശികള്‍ക്ക് 20,000 ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കാനാണ് താരുമാനം. ഇതോടെ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും. രാജ്യത്ത് സ്വദേശിവത്കരണം അടുത്ത മാസം മുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ ആരംഭിയ്ക്കുമെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. ഇതിനു പുറമെയാണ് ഡിപ്ലോമ നഴ്‌സുമാരുടെ ജോലി നഷ്ടമാകുന്നത്.
Post Your Comments