Latest NewsUAENewsGulf

യുഎഇയില്‍ സ്വദേശിവത്ക്കരണം : പ്രവാസികള്‍ ആശങ്കയില്‍ : അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്വദേശികള്‍ക്കായി 20,000 തൊഴിലവസരങ്ങള്‍

.അബുദാബി : യുഎഇയില്‍ സ്വദേശിവല്‍ക്കരണം ആരംഭിയ്ക്കുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്വദേശിവത്ക്കരണം ഊര്‍ജ്ജിതമാക്കാനാണ് യുഎഇ ഭരണാധികാരികളുടെ തീരുമാനം. ഇതിനായി രാജ്യത്ത് 20000 തൊഴലവസരങ്ങള്‍ സ്വദേശി പൗരന്‍മാര്‍ക്കായി സൃഷ്ടിയ്ക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധ്യക്ഷനായ മന്ത്രിസഭ യോഗം ഇതിനായി പത്ത് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു

സ്വദേശിവല്‍ക്കരണം സജീവമായി നിലനില്‍ക്കുമെന്നും ഫെഡറല്‍ സര്‍ക്കാര്‍ അതു പിന്തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. പ്രാദേശിക സ്ഥാപനങ്ങള്‍ അതു ക്രമപ്പെടുത്തുകയും നിയമ, നയ, സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ചെയ്യും. ഇതോടെ പ്രവാസികള്‍ ആശങ്കയിലാണ്

ബാങ്കുകള്‍, വ്യോമ മേഖല, ഇത്തിസാലാത്ത്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ അടുത്ത മൂന്ന് വര്‍ഷത്തിനകം 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് പ്രഥമ തീരുമാനം. കൂടാതെ 18000 സ്വദേശി പൗരന്മാരെ തൊഴിലിനു പ്രാപ്തമാക്കുന്ന പരിശീലനങ്ങള്‍ക്കായി 30 കോടി ദിര്‍ഹമിന്റെ ഫണ്ടിനു അംഗീകാരവും നല്‍കി.

നികുതി വഴി ലഭിക്കുന്ന തുകയുടെ ഒരു വിഹിതവും സ്വദേശിവല്‍ക്കരണത്തിനു സഹായകമായി വിനിയോഗിക്കും. സ്വദേശികള്‍ക്ക് സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം നല്‍കി അവരെ തൊഴിലിനു പ്രതമാക്കും. പ്രതിവര്‍ഷം എട്ടായിരം പേരെ സ്വകാര്യ മേഖലയില്‍ നിയമിക്കാനാവശ്യമായ തൊഴില്‍ പരിശീലനമാണ് നല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button