മുംബൈ : ശിവസേന എംപിക്ക് കുത്തേറ്റു. മഹാരാഷ്‌ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ എംപി ഓംരാജ് നിംബാല്‍ക്കറിനെയാണ് അജ്ഞാതര്‍ ആക്രമിച്ചത്. കലംബ് താലൂക്കിലെ പഡോലി നെയ്ഗോണ്‍ ഗ്രാമത്തില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ എത്തിയ ഒരു സംഘം ആളുകൾ എംപിയെ അഭിവാദ്യം ചെയ്തു. ഇതിനിടെ ഒരാള്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. വാച്ച് ധരിച്ചിരുന്നതിനാല്‍ ഗുരുതരമായി പരിക്കേറ്റിരുന്നില്ലെന്ന് എംപി പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചെന്നാണ് വിവരം.
Also read : കോൺഗ്രസിന്റെ രാജ്യസഭാ എംപി രാജിവച്ചു : പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നേക്കും
2006 ജൂണ്‍ മൂന്നിനാണ് നിംബാല്‍ക്കറിന്റെ പിതാവ് പവന്‍രാജ് നിംബാല്‍ക്കര്‍ മുംബൈ എക്സ്പ്രൈസ് ഹൈവേയില്‍ വെച്ച് വെടിയേറ്റ് മരിക്കുന്നത്. മുന്‍ ലോക്സഭ എംപി പഥംസിംഗ് പാട്ടീലാണ് കേസിലെ പ്രധാന പ്രതി. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് എംപിക്ക് കുത്തേല്‍ക്കുന്നത്. ഒക്ടോബര്‍ 21ന് ഹരിയാനയിലും മഹാരാഷ്ട്രയിലുമായി നടക്കുന്ന തിരഞ്ഞെടുപ്പ് ഫലം, ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കൊപ്പം ഒക്ടോബര്‍ 28നാണ് പ്രഖ്യാപിക്കുക.
Post Your Comments