Latest NewsJobs & VacanciesNews

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : എല്‍.ഡി. ക്ലാര്‍ക്ക് വിജ്ഞാപനത്തിനു പി.എസ്.സിയുടെ അംഗീകാരം, ഉടൻ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : വിവിധ സർക്കാർ വകുപ്പുകളിലെ എല്‍.ഡി. ക്ലാര്‍ക്ക് നിയമനത്തിനായുള്ള പുതിയ വിജ്ഞാപനത്തിനു പി.എസ്.സി യോഗത്തിൽ അംഗീകാരം. നവംബറില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും. എസ്.എസ്.എല്‍.സി.യാണു യോഗ്യത. 2019 ജനുവരി ഒന്ന് കണക്കാക്കിയാണു പ്രായം നിശ്ചയിക്കുക. പൊതുവിഭാഗം 36, ഒ.ബി.സി. 39, എസ്.സി./എസ്.ടി.ക്ക് 41 എന്നിങ്ങനെയാണ് ഉയർന്ന പ്രായ പരിധി. 2021 ഏപ്രില്‍ ആദ്യം റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യം. നിലവിലുള്ള റാങ്ക്പട്ടികയുടെ മൂന്നുവര്‍ഷ കാലാവധി 2021 ഏപ്രില്‍ ഒന്നിനാണ്  അവസാനിക്കുന്നത്.

Also read : മഹിള ശിക്ഷൺ കേന്ദ്രത്തിൽ വിവിധ തസ്തികകളിൽ നിയമനം

എല്‍.ഡി. ക്ലാര്‍ക്കിനൊപ്പം സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ് കോളേജ് ലക്ചറര്‍, കൊമേഴ്സ്യല്‍ പ്രാക്ടീസില്‍ ഹെഡ് ഓഫ് സെക്ഷന്‍, സയന്റിഫിക് അസിസ്റ്റന്റ്, ട്രെയിനിങ് ഓഫീസര്‍ എന്നിവ ഉൾപ്പെടുന്ന 64 തസ്തികകളുടെ വിജ്ഞാപനങ്ങളും അംഗീകരിച്ചു. കൂടാതെ ഇ-വേക്കന്‍സിയായി റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം തപാല്‍ മുഖേനയും ഇ-മെയിലായും കിട്ടുന്ന ഒഴിവുകളും 2020 മാര്‍ച്ച് 31 വരെ സ്വീകരിക്കാനും പി.എസ്.സി. യോഗത്തിൽ തീരുമാനമായി.

2011-ല്‍ സര്‍ക്കാര്‍ എല്‍.ഡി.സി.യുടെ യോഗ്യത എസ്.എസ്.എല്‍.സി.യില്‍നിന്ന് പ്ലസ്ടുവാക്കി ഉയര്‍ത്തി ഉത്തരവിറക്കിയെങ്കിലും സ്പെഷ്യല്‍റൂള്‍ അംഗീകരിക്കാത്തതിനാൽ 2013-ല്‍ പ്രത്യേക ഉത്തരവിറക്കിയാണ് എസ്.എസ്.എല്‍.സി. യോഗ്യത നിലനിര്‍ത്തികൊണ്ടുള്ള എല്‍.ഡി.സി. വിജ്ഞാപനങ്ങള്‍ പി.എസ്.സി. പ്രസിദ്ധീകരിക്കുന്നത്. സ്പെഷ്യല്‍റൂള്‍ ഭേദഗതിചെയ്യുന്നതുവരെ എസ്.എസ്.എല്‍.സി. യോഗ്യതയാക്കി നിയമനം നടത്താന്‍ പി.എസ്.സി.ക്ക് 2013 ജൂലായ് 23ലെ ഉത്തരവ് അനുമതി നൽകുന്നു. പുതിയ വിജ്ഞാപനവും ഇതിന്റെ അടിസ്ഥാനത്തിലാണ് പി.എസ്.സി. തയ്യാറാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button