ന്യൂഡല്‍ഹി: ദേശീയ മൂല്യങ്ങള്‍ ഉയര്‍ത്തികൊണ്ടുവന്ന ഹിന്ദുമഹാസഭാ നേതാവ് വിനയ് ദാമോദര്‍ സവര്‍ക്കറുടെ മൂല്യങ്ങള്‍ അറിയാതെ പ്രതിപക്ഷം അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ഗാന്ധിവധക്കേസില്‍ കുറ്റവിചാരണക്ക് വിധേയനായ ഹിന്ദുമഹാസഭാ നേതാവ് വിനയ് ദാമോദര്‍ സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനമാണ് നടത്തിയത്
ALSO READ: അപകട മരണം എന്ന് വിശ്വസിച്ച ബി ജെ പി നേതാവിന്റെ മരണം കൊലപാതകം; നിർണ്ണായക വിവരങ്ങൾ പുറത്ത്
ബാബാ അംബേദ്കര്‍ തയാറാക്കിയ ഇന്ത്യന്‍ ഭരണഘടന പ്രകാരം കശ്മീരിനെ മുഴുവനായും രാജ്യത്തില്‍ സംയോജിപ്പിക്കുകയാണ് ചെയ്തതെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരികുകയായിരുന്നു അദ്ദേഹം.കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച പ്രതിപക്ഷം നാണക്കേടില്‍ മുങ്ങി നില്‍ക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ദേഷ്യം കാണിച്ചവര്‍ തന്നെയാണ് സവര്‍ക്കറിനെ താഴ്ത്തികെട്ടുകയും അപമാനിക്കുകയും ചെയ്യുന്നത്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതില്‍ പ്രതിപക്ഷ പാർട്ടികൾക്ക് സന്തോഷമുണ്ട്. മോദി ആരോപിച്ചു.
Post Your Comments