Latest NewsNewsIndia

മസ്​ജിദില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ: പള്ളി പൊളിക്കണമെന്ന് നാരായണി സേന

മഥുരയിലെ കത്ര കേശവ് ദേവ് ക്ഷേത്രത്തിന് സമീപത്തുള്ള ഷാഹി ഈദ്ഗാഹ്​ മസ്​ജിദ്​ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ശ്രീകൃഷ്ണന്‍റെ 'യഥാര്‍ത്ഥ ജന്മസ്ഥല'മെന്നാണ് ഹിന്ദു മഹാസഭയുടെ അവകാശവാദം.

മഥുര: ഷാഹി ഈദ്ഗാഹ്​ മസ്​ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീകൃഷ്ണന്‍റെ ‘യഥാര്‍ത്ഥ ജന്മസ്ഥല’മെന്ന അവകാശവാദവുമായി അഖില ഭാരത് ഹിന്ദു മഹാസഭ. ഡിസംബര്‍ ആറിന് ഷാഹി ഈദ്ഗാഹില്‍ മഹാജലാഭിഷേകത്തിന് ശേഷം കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ നേതാവ് രാജ്യശ്രീ ചൗധരി പറഞ്ഞിരുന്നു.

പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് വിശ്രം ഘട്ടില്‍ നിന്ന് ശ്രീകൃഷ്ണ ജന്മസ്ഥാനിലേക്ക് മാര്‍ച്ച്‌ നടത്തുമെന്ന് നാരായണി സേനയും പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന്​ മഥുര ജില്ലാ ഭരണകൂടം സി.ആര്‍.പി.സി സെക്​ഷന്‍ 144 പ്രകാരം ജില്ലയില്‍ നിരോധന ഉത്തരവ് ഏര്‍പ്പെടുത്തി. മഥുരയിലെ കത്ര കേശവ് ദേവ് ക്ഷേത്രത്തിന് സമീപത്തുള്ള ഷാഹി ഈദ്ഗാഹ്​ മസ്​ജിദ്​ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ശ്രീകൃഷ്ണന്‍റെ ‘യഥാര്‍ത്ഥ ജന്മസ്ഥല’മെന്നാണ് ഹിന്ദു മഹാസഭയുടെ അവകാശവാദം. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ്​ ഈ പള്ളി. പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട്​ ഹിന്ദുത്വ സംഘടനകള്‍ പ്രാദേശിക കോടതികളെ സമീപിച്ചിരുന്നു.

Read Also: ബി.ജെ.പി മണ്ഡലം പ്രസിഡന്റായി ഒരു വനിത: ഈ ജില്ലയിൽ

അതേസമയം, മഥുരയിലെ സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് നവനീത് സിങ്​ ചാഹല്‍ പറഞ്ഞു. കത്ര കേശവ് ദേവ് ക്ഷേത്രം, ഷാഹി ഈദ്ഗാഹ്​ എന്നീ ആരാധനാലയങ്ങളുടെയും പരിസര പ്രദേശങ്ങളുടെയും സുരക്ഷാകാര്യങ്ങള്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് ഗൗരവ് ഗ്രോവറുമായി ചേര്‍ന്ന് അവലോകനം ചെയ്തതായി നവനീത് സിങ്​ ചാഹല്‍ പറഞ്ഞു. മസ്ജിദില്‍ വിഗ്രഹം സ്ഥാപിക്കാന്‍ മഹാസഭ അനുമതി തേടിയെന്ന കാര്യം അദ്ദേഹം സ്​ഥിരീകരിച്ചു. എന്നാല്‍, പ്രസ്​തുത ആവശ്യം അംഗീകരിക്കില്ലെന്നും സമാധാനം തകര്‍ക്കാന്‍ സാധ്യതയുള്ള ഒരുപരിപാടിക്കും അനുമതി നല്‍കുന്ന പ്രശ്​നമേയില്ലന്നും ചാഹല്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button