. ചില ഭക്ഷണ സാധനങ്ങള്‍ മൈഗ്രൈന്‍ ഉണ്ടാക്കും, എന്നാല്‍ മറ്റ് ചിലത് തലവേദന കുറക്കാന്‍ സഹായിക്കുകയും ചെയ്യും. അങ്ങനെ ചെയ്യുന്ന 8 ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇതാ…
1. അവകാഡോ
അവകാഡോ അല്ലെങ്കില്‍ ബട്ടര്‍ ഫ്രൂട്ട് എന്നും അറിയപ്പെടുന്ന ഈ പഴം മൈഗ്രേനോട് പൊരിടാന്‍ ബെസ്റ്റ് ആണ്. ലൂടെയ്നും സിസാന്തിനും നിറഞ്ഞ അവകാഡോ തലവേദന വരാതെ സംരക്ഷണം തരും.
2. അത്തി പഴം
ശരീരത്തിന് അത്തിപ്പഴം വളരെ നല്ലതാണ്. പൊട്ടാസ്യം കൂടിയ അളവില്‍ ഉള്ളത് കൊണ്ട് വീക്കം കുറക്കുന്നു, അതുകൊണ്ട് മൈഗ്രേനും നല്ലത്.
3.സാല്‍മണ്‍
ഒമേഗ 3 ഫാറ്റി അസിഡുകളും വിറ്റമിന്‍ ബി-2 വും നിറഞ്ഞ സാല്‍മണ്‍ മത്സ്യം രക്തത്തിലെ പ്ലെറ്റ്ലേറ്റുകളുടെ കട്ടപിടിക്കല്‍ കുറക്കുന്നു. അങ്ങനെ തലവേദനയെ പ്രതിരോധിക്കുന്നു.
4.മധുര കിഴങ്ങ്
വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി12, പൊട്ടാസ്യം എന്നിവയാല്‍ സമൃദ്ധമായ മധുര കിഴങ്ങ്് അല്ലെങ്കില്‍ ചക്കര കിഴങ്ങ് തലവേദന കുറക്കുകയും നിങ്ങളെ ശാന്തരാകാന്‍ സഹായിക്കുകയും ചെയ്യുന്നു.
5.തണ്ണീര്‍ മത്തനും ക്യാരറ്റും
നിര്‍ജലീകരണമാണ് മൈഗ്രേന്റെ ഒരു പ്രധാന കാരണം. വെള്ളം നിറഞ്ഞ തണ്ണിമത്തന്‍, കാരറ്റ് തുടങ്ങിയവ മൈഗ്രൈന്‍ കുറക്കാന്‍ സഹായിക്കും.
6.യോഗേര്‍ട്ടും തൈരും
യോഗര്‍ട്ട് അല്ലെങ്കില്‍ അതിനേക്കാള്‍ അല്‍്പം പുളി കൂടിയ തൈരോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മൈഗ്രേന്‍ വരാന്‍ ഉള്ള സാധ്യത കുറക്കും. തലവേദനയെ ഫലപ്രദമായി പ്രതിരോധിക്കുന്ന റൈബോഫ്ളാവിന്‍ അഥവാ വിറ്റാമിന്‍ ബി2 നിറയെ ഉണ്ട് തൈരില്‍.
7. നാരങ്ങ നീര്
വിറ്റാമിന്‍് സി ധാരാളം അടങ്ങിയ നാരങ്ങാ നീരിന് പലവിധ ഗുണങ്ങള്‍ ഉണ്ട്. തലവേദന വരുമ്പോള്‍ 2 ടീ സ്പൂണ്‍ ഉപ്പിട്ട് നാരങ്ങാ വെള്ളം കുടിച്ചാല്‍ മതി.
8. ക്വിനോവ, കേല്‍
ക്വിനോവ വിറ്റാമിന്‍് ബി2, മെഗ്നീഷ്യം, അയെണ്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. കേലിലെ ഒമേഗ 3യും നാരുകളും തലവേദനക്ക് ശമിപ്പിക്കും.
കറുക പട്ട പൊടിച്ചു വെള്ളം ചേര്‍ത്തു പേസ്റ്റ് പോലെ ആക്കി അരമണിക്കൂര്‍ നെറ്റിയില്‍ പുരട്ടി വെക്കുന്നതും തലവേദന കുറക്കാന്‍ നല്ലത് ആണ്.
Post Your Comments