തലവേദന അനുഭവിക്കാത്തവരായി ആരും ഉണ്ടാകില്ല. പല കാരണങ്ങള്‍ കൊണ്ടും തലവേദന വരാം. പലപ്പോഴും ഇതിന് ചികിത്സ ആവശ്യമുള്ളതാണ്. എന്നാല്‍ ഭൂരിപക്ഷം തലവേദനകളും വൈദ്യസഹായം ഇല്ലാതെ ഒന്ന് വിശ്രമിച്ചാല്‍ തന്നെ മാറുന്നവയുമാണ്. അതേസമയം, പലരുടെയും ഉറക്കം തന്നെ കെടുത്തുന്ന ഒന്നാണ് മൈഗ്രേന്‍. അസഹനീയമായ വേദനയുമായി എത്തുന്ന ഒന്നാണ് മൈഗ്രേന്‍. വെളിച്ചം കാണുമ്പോഴും ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുമ്പോഴും ഉള്ള ബുദ്ധിമുട്ട്, ഛര്‍ദ്ദി എന്നിവയാണ് മൈഗ്രേനിന്റെ പ്രധാന ലക്ഷണങ്ങള്‍.
ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൈഗ്രേന്‍ ഉണ്ടാകാം. അല്ലെങ്കില്‍ തലവേദനയായി ഇരിക്കുമ്പോള്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലവേദന കൂട്ടാം. മൈഗ്രേന്‍ ഒഴിവാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗങ്ങളിലൊന്നാണ് തലവേദന ഉണ്ടാക്കുന്ന കാരണങ്ങളില്‍ നിന്നും പ്രാരംഭ ഘട്ടത്തില്‍ തന്നെ വിട്ടുനില്‍ക്കുന്നത്. അത്തരത്തില്‍ തലവേദനയെ കൂട്ടുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
കോഫി ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചിലരില്‍ കോഫി അധികമായി കുടിക്കുന്നത് തലവദേനയെ കൂട്ടാം. കോഫിയില്‍ അടങ്ങിയിരിക്കുന്ന ‘കഫീന്‍’ ആണ് തലവേദന വര്‍ധിപ്പിക്കുന്നത്.
രണ്ട്…
കൃത്രിമ മധുരം കഴിക്കുന്നതും തലവേദനയെ വര്‍ധിപ്പിക്കുന്നതാണ്. തലവദനയുള്ളവര്‍ മിതമായി മാത്രം മധുര പലഹാരങ്ങള്‍ കഴിക്കുക.
മൂന്ന്…
മൈഗ്രേന്‍ തലവദേനയുടെ കാരണങ്ങളില്‍ ഒന്നാണ് അമിത മദ്യപാനം. മദ്യപാനം മൈഗ്രേന്‍ കൂട്ടുമെന്ന് ചില പഠനങ്ങളും പറയുന്നു.
നാല്…
അധികം എരുവും ഉപ്പും അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ചിലരില്‍ മൈഗ്രേന്‍ സാധ്യത ഉണ്ടാക്കും. സ്ഥിരമായി തലവേദന ഉള്ളവര്‍ അച്ചാറിനെ പൂര്‍ണമായും ഒഴിവാക്കുക.
അഞ്ച്…
ചോക്ലേറ്റ് കഴിക്കുന്നതും മിതമായ അളവിലാകുന്നതാണ് നല്ലത്. ചോക്ലേറ്റ് തലവേദന വര്‍ധിപ്പിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ആറ്…
മാംസഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും ശ്രദ്ധിക്കുക. സോസേജ്, ഹോട്ട്ഡോഗ്സ്, എന്നിവയെല്ലാം തലവേദന കൂട്ടാം.
ഏഴ്…
ചീസ് പലപ്പോഴും തലവേദന വര്‍ധിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ചീസിന്റെ അമിതോപയോഗം അരുത്.
എട്ട്…
തൈര് അധികം കഴിക്കുന്നതും തലവേദന ഉണ്ടാക്കാം. അതിനാല്‍ തലവേദന സ്ഥിരമായി വരുന്നവര്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്.
ഒമ്പത്…
ഐസ്‌ക്രീം പോലെ തണുത്ത ഭക്ഷണങ്ങളും തലവേദനയുള്ളപ്പോള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
Post Your Comments