കൊച്ചി: ആദ്യ അറസ്റ്റിന് പിന്നാലെ മരടിലെ മറ്റ് രണ്ട് ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ ഒളിവില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ ക്രൈംബ്രാഞ്ചിന്റെ പിടിയിലാകാതിരിക്കാനാണ് ശ്രമമെന്നാണ് സൂചന. ഇന്നലെ ഹോളിഫെയ്ത്ത് നിര്‍മ്മാണക്കമ്പനി എംഡി സാനി ഫ്രാന്‍സിസ്, മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് പിഇ ജോസഫ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും, വഞ്ചനാക്കുറ്റവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇന്ന് ഹാജരാക്കും. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് മേധാവി തന്നെ പറഞ്ഞതോടെ കമ്പനി ഉടമകള്‍ പ്രതിസന്ധിയിലാണ്.
Post Your Comments