Latest NewsKeralaNews

ഞാനാണ് കളക്ടര്‍, നല്ലവണ്ണം കണ്ടോ: വൃദ്ധയെ താങ്ങി പടിയിറക്കുന്ന ജില്ലാ കളക്ടറുടെ ചിത്രം വൈറലാകുന്നു

തന്നെ കാണാനെത്തിയ അവശതയുള്ള വൃദ്ധയെ താങ്ങി പടിയിറക്കുന്ന കൊല്ലം ജില്ലാ കളക്ടറുടെ ചിത്രം വൈറലാകുന്നു. മൃഗസംരക്ഷണ വകുപ്പ് പി.ആര്‍.ഒ ഡോക്ടര്‍ ഷൈന്‍കുമാർ ആണ് ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. സങ്കടങ്ങള്‍ കാണാന്‍ കണ്ണുകളുണ്ടാവണം. ചേര്‍ത്തുപിടിക്കാന്‍ കൈകളും എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

Read also: മരിച്ച സിലിയുടെ 40 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണുന്നില്ല : കാണിക്ക വഞ്ചിയില്‍ സിലി ആഭരണങ്ങള്‍ നിക്ഷേപിച്ചുവെന്ന് ഷാജു പറഞ്ഞത് ശരിയല്ലെന്ന് സിലിയുടെ ബന്ധുക്കളും

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സങ്കടങ്ങൾ കാണാൻ കണ്ണുകളുണ്ടാവണം. ചേർത്തുപിടിക്കാൻ കൈകളും ..അല്പം മുമ്പ് കൊല്ലം കളക്ടറേറ്റിൽ രണ്ടാം നിലയിലേയ്ക്ക് പടി കയറുമ്പോൾ ഒരു ശബ്ദം . നിങ്ങളെപ്പോലുള്ള അമ്മമാർക്ക് കയറാനല്ലേ ഞാൻ ലിഫ്റ്റ് വച്ചിരിക്കുന്നതു്. നോക്കുമ്പോൾ കളക്ടർ അബ്ദുൾ നാസറാണ്. മുകളിലേക്ക് കയറാൻ പാടുപെടുന്ന ഒരമ്മയോട് സംസാരിക്കുകയാണ്. ഞാൻ ശ്രദ്ധിച്ചു കളക്ടർ അടുത്ത് ചെന്ന് ആ അമ്മയെ കൈപിടിച്ച് ഇറക്കിക്കൊണ്ടുവരുന്നു താഴെ ലിഫ്റ്റിലേയ്ക്ക്.. എവിടെ പോകുന്നു.? അമ്മയോട് കളക്ടർ. കളക്ടറെ കാണാൻ പോകുന്നു.എന്നിട്ട് കണ്ടോ? ഇല്ല. എന്ന് അമ്മ . എങ്കിൽ ഞാനാണ് കളക്ടർ . നല്ലവണ്ണം കണ്ടോ . ആ അമ്മ വിതുമ്പുന്നുണ്ടായിരുന്നു. കരുതി വെച്ചിരുന്ന സങ്കടക്കണ്ണീരത്രയും ആ പടികൾ ഏറ്റുവാങ്ങി… പൊതിരെ വിമർശിക്കുമ്പോഴും ബ്യൂറോക്രസിയിലെ ഈ നന്മകൾ കാണാതിരുന്നുകൂടാ. കളക്ടർ ബി.അബ്ദുൾ നാസർ ജനാധിപത്യത്തിന്റെ കരുത്താണ്( ഈ ചിത്രം ഞാനെടുത്തപ്പോൾ കളക്ടർ വിലക്കി. അതു് മറികടന്ന് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നു )

shortlink

Related Articles

Post Your Comments

Related Articles


Back to top button