ന്യൂ ഡൽഹി : ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുതിർന്ന കോൺഗ്രസ് നേതാവും, മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി. ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്ററ് ചെയ്തു. ഇന്ന് രാവിലെ മഹേഷ് ഗുപ്ത, സന്ദീപ് തപ്ലിയാല്‍, ഡൈനിക് ജെയിന്‍ എന്നി ഇ.ഡി ഉദ്യോഗസ്ഥർ തിഹാര്‍ ജയിലിലെത്തി ചിദംബരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചിദംബരത്തെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു. ചോദ്യം ചെയ്യല്‍ നടപടിയുടെ ഭാഗമായി ചിദംബരത്തിന്റെ ഭാര്യ നളിനിയും മകന്‍ കാര്‍ത്തി ചിദംബരവും ജയില്‍ വളപ്പിലെത്തിയിരുന്നു.
INX Media case: Congress leader P Chidambaram arrested by Enforcement Directorate after questioning at Delhi's Tihar Jail pic.twitter.com/Zp7Xqj3KXl
— ANI (@ANI) October 16, 2019
കഴിഞ്ഞ ദിവസം ചിദംബരത്തെ ചോദ്യം ചെയ്യാനും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും പ്രത്യേക സി.ബി.ഐ ജഡ്ജി അജയ് കുമാര്‍ കുഹാര്‍ ഇ.ഡിക്ക് അനുമതി നല്‍കിയിരുന്നു. ചിദംബരത്തെ ചോദ്യം ചെയ്യാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ തിഹാര്‍ ജയില്‍ അധികൃതരോടും കോടതി അറിയിച്ചു. അതോടൊപ്പം തന്നെ ചോദ്യം ചെയ്യല്‍ ചിദംബരത്തിന്റെ അന്തസിനേയും സ്വകാര്യതയെയും മാനിച്ചു കൊണ്ടായിരിക്കണമെന്നും കോടതി വ്യക്തമാക്കി.
Post Your Comments