Latest NewsNewsIndia

അച്ഛന്റെ സുഹൃത്ത് അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു

കോയമ്പത്തൂര്‍•സുഹൃത്തിന്റെ അഞ്ച് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്തതിന് 25 കാരനെ പൊള്ളാച്ചി വനിതാ പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ഷിക തൊഴിലാളിയാണ് പെണ്‍കുട്ടിയുടെ പിതാവ്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ സുഹൃത്തുക്കളായ മുരുകന്‍, കാര്‍ത്തി എന്നിവര്‍ക്കൊപ്പം ഇയാള്‍ ഗോപാലപുരത്തിനടുത്ത് ഭാര്യയും രണ്ട് പെൺമക്കളുമൊത്ത് താമസിക്കുന്ന കാര്‍ഷിക ഭൂമിയിലെ വീട്ടിലെത്തി. ഇവിടെ വച്ച് മദ്യപിച്ച ശേഷം പെണ്‍കുട്ടിയുടെ പിതാവും മുരുകനും പമ്പ് ഹൗസിന് സമീപത്തേക്ക് സംസാരിക്കാനായി പോയി. അതേസമയം, കാര്‍ത്തി ചോക്ക്ലേറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ മോട്ടോര്‍ സൈക്കിളില്‍ കൂട്ടികൊണ്ടു പോകുകയായിരുന്നു.

രണ്ട് മണിക്കൂറിനു ശേഷവും പെണ്‍കുട്ടിയുമായി പോയ കാര്‍ത്തി മടങ്ങി വരാത്തതിനാല്‍ പിതാവ് അയാളെ വിളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ കോള്‍ എടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ പെൺകുട്ടിയുമായി മടങ്ങിയെത്തിയപ്പോൾ പിതാവ് അവളുടെ ശരീരത്തിൽ രക്തം കണ്ടെത്തി. പെണ്‍കുട്ടി കരയുന്നുമുണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അവള്‍ പിതാവിനോട് പറഞ്ഞു.

കുപിതനായ പിതാവ് കാര്‍ത്തിയെ ആക്രമിച്ചു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളും കാര്‍ത്തിയെ കൈകാര്യം ചെയ്തു. ഇതിനിടെ പിതാവ് കാര്‍ത്തിയെ അരിവാള്‍ കൊണ്ട് വെട്ടിയതായും പോലീസ് പറഞ്ഞു.

സംഭവസ്ഥലത്തെത്തിയ അനൈമലൈ പോലീസ് പെൺകുട്ടിയെയും കാർത്തിയെയും പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ പിന്നീട് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് (സിഎംസിഎച്ച്) മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button