അലിഗഡ്•ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. വസ്തു തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ , അജ്ഞാതരായ ചിലര്‍ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഷംഷാദ് മാർക്കറ്റിനടുത്തുള്ള മുഹമ്മദ് ഫാറൂഖിന്റെ ഓഫീസിൽ രണ്ട് മോട്ടോർ സൈക്കിളുകളിലായി എത്തിയതായി പോലീസ് സൂപ്രണ്ട് അഭിഷേക് കുമാർ പറഞ്ഞു.
അക്രമികൾ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ ഇവര്‍ ഫറൂക്കിന് നേരെ നിരവധി വെടിയുതിർക്കുകയായിരുന്നു.
തിരക്കേറിയ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഫാറൂക്കിന്റെ ഓഫീസിലെ വെടിയൊച്ച കേട്ട് ജനക്കൂട്ടം അക്രമികളിൽ ഒരാളെ പിടികൂടി. എന്നാൽ ഇയാളുടെ കൂട്ടാളികൾ വെടിയുതിർത്ത് ജനക്കൂട്ടത്തെ ഭയപ്പെടുത്തി ഇയാളെ മോചിപ്പിച്ചതായി പോലീസ് പറഞ്ഞു.
ഫറൂഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടമാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
അന്വേഷണം നടക്കുകയാണെന്നും അക്രമികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments