
മലപ്പുറം: പിണറായി വിജയന്റെ ഭരണത്തില്‍ ഡി.വൈ.എഫ.്ഐ.കാരെ എഴുത്തിനിരുത്തി അക്ഷരം പഠിപ്പിക്കുന്ന തിരക്കിലാണ് പി. എസ്. സി ചെയര്‍മാനെന്ന് ഡി സി സി സെക്രട്ടറി സി സുകുമാരന്‍. കോണ്‍ഗ്രസ് സേവാദള്‍ മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുകുമാരന്‍. ജില്ലാ ചീഫ് ഓര്‍ഗനൈസര്‍ പി. കെ സലാം അധ്യക്ഷത വഹിച്ചു . കോണ്‍ഗ്രസ്സ് സേവാദള്‍ സംസ്ഥാന ട്രഷറര്‍ യൂസഫ് ഷാജി മുഖ്യപ്രഭാഷണം നടത്തി.പ്രളയത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് ബി. അലവി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സേവാദള്‍ വൈസ് പ്രസിഡന്റുമാരായ പി. രവീന്ദ്രന്‍, ജലീല്‍ കെ കെ, ജനറല്‍ സെക്രട്ടറിമാരായ എ എം റഹ്മത്തുള്ള, പി. ഭാസ്‌കരന്‍, ജയപ്രകാശ്, ഫിറോസ് പുളിക്കല്‍, ഉമ്മര്‍ തൊപ്പിലക്കാടന്‍, പ്രമോദ്, ബിജു, കിഷോര്‍ ടി പി, മാനു മമ്മദ്, സമീര്‍ യു എന്നിവരും സന്നിഹിതരായിരുന്നു.
Post Your Comments