ന്യൂഡല്‍ഹി: അയോധ്യകേസില്‍ വാദം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ അയോധ്യകേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഏറെ വിവാദമായ കേസാണെന്നതിന്റെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് ന്യൂസ് ബ്രോഡ് കാസ്റ്റിങ് സ്റ്റാന്‍ഡേഡസ് അഥോറിറ്റി (എന്‍ബിഎസ്‌എ) നിബന്ധനകൾ ഏർപ്പെടുത്തിയത്.വിധിയെ തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടിംഗ് സംബന്ധിച്ച് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ചുംബിച്ചപ്പോൾ നാവ് ഉടക്കി, കലി വന്ന ഭർത്താവ് മൂന്നാം ഭാര്യയുടെ നാക്ക് മുറിച്ചെറിഞ്ഞു
എന്‍ബിഎസ്‌എ പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ, കോടതി നടപടികളുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്. കേസിന്റെ വാദവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ സത്യസന്ധത പുലര്‍ത്തുക. തര്‍ക്ക മന്ദിരം പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യാതിരിക്കുക. കേസിന്റെ വിധിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളും സംപ്രേഷണം ചെയ്യരുത്. തീവ്ര സ്വഭാവമുള്ളവരെ ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കുക. കൃത്യവും വസ്തുതാപരവുമായ റിപ്പോര്‍ട്ടാണ് കേസ് സംബന്ധിച്ച് നല്‍കുന്നതെന്ന് റിപ്പോര്‍ട്ടറും എഡിറ്ററും ഉറപ്പ് വരുത്തണം.
പത്തുവയസ്സുകാരിയെ അച്ഛനോളം പ്രായമുള്ള ഒരാളെ കൊണ്ട് കല്യാണം കഴിപ്പിച്ചു, വരൻ നൽകിയത് 50000 രൂപ
സുപ്രീം കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്. വാദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വസ്തുത ഉറപ്പുവരുത്തണം.വിധി പ്രസ്താവത്തിന് ശേഷം ഉണ്ടാകാന്‍ സാധ്യതയുള്ള ആഘോഷങ്ങളുടെ ചിത്രങ്ങള്‍/ ദൃശ്യങ്ങള്‍ എന്നിവ പ്രചരിപ്പിക്കരുത്. എന്നിവയാണ് നിബന്ധനകള്‍. നവംബര്‍ 15ന് മുമ്പ് അയോധ്യ ഹര്‍ജികളില്‍ ഭരണഘടനാ ബഞ്ച് വിധി പറയുമെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 17-നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നത്. അതിന് മുമ്പുള്ള അവസാന പ്രവര്‍ത്തിദിനമായ നവംബര്‍ 15നാകും കേസിലെ വിധി പ്രസ്താവന എന്നാണ് സൂചന.
Post Your Comments