Latest NewsIndia

അയോദ്ധ്യകേസില്‍ ഒത്തുതീര്‍പ്പിന് സാദ്ധ്യത തെളിയുന്നുവെന്ന് സൂചന,മദ്ധ്യസ്ഥ സമിതി റിപ്പോര്‍ട്ട് നാളെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് റിപ്പോർട്ട്

സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി അതേസമയം സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറി.

ന്യൂഡല്‍ഹി : അയോദ്ധ്യകേസില്‍ ഒത്തുതീര്‍പ്പിന് സാദ്ധ്യത തെളിയുന്നു. മദ്ധ്യസ്ഥ സമിതി റിപ്പോര്‍ട്ട് നാളെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വാദം പൂര്‍‌ത്തിയായ കേസില്‍ ഇത്തരമൊരു നടപടി അസാധാരണമാണ്. മഥുര,കാശി എന്നിവിടങ്ങളിലെ അവകാശവാദം ഹിന്ദു സംഘടനകള്‍ ഉപേക്ഷിച്ചാല്‍ തര്‍ക്കഭൂമി വിട്ടു നല്‍കാം എന്ന് സുന്നി വഖഫ് ബോര്‍ഡ് സത്യവാങ്മൂലം നല്കിയിരുന്നു.

ഉപാധികളോടെ തര്‍ക്ക ഭമി വിട്ടുനല്‍കുന്നതിന് സമ്മതമാണെന്നാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.ആവശ്യമെങ്കില്‍ കോടതി വിധിയില്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്താമെന്നും ഇതിനു തടസമില്ലെന്നും നിയമവിദഗ്ധര്‍ പറയുന്നു. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി അതേസമയം സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറി.

അയോധ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേക മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

അയോധ്യയില്‍ മറ്റൊരു പള്ളി നിര്‍മ്മിച്ചു നല്‍കുക അയോധ്യയില്‍ തന്നെ 22 പള്ളികള്‍ പുതുക്കി നിര്‍മ്മിക്കുക, കാശിയും മഥുരയും ഉള്‍പ്പടെ മറ്റെല്ലാ സ്ഥലങ്ങളിലേയും പള്ളികള്‍ക്ക് മേലുള്ള അവകാശവാദം ഹിന്ദുസംഘടനകള്‍ ഉപേക്ഷിക്കുക. പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലുള്ള പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കുള്ള സൗകര്യം ഒരുക്കുക. ഈ ഉപാധികള്‍ അംഗീകരിച്ചാല്‍ തര്‍ക്കഭൂമിയിലെ ക്ഷേത്രനിര്‍മ്മാണത്തിന് ഭൂമി വിട്ടു നല്‍കാന്‍ വഖഫ് ബോര്‍ഡ് തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ കാശിയുടെയും മധുരയുടെയും കാര്യത്തിൽ വിശ്വഹിന്ദു പരിഷത് ഉപ്പെടെയുള്ള ഹിന്ദുസംഘടനകൾ വിട്ടു വീഴ്ച ചെയ്യില്ലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button