മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിലും ഓഹരി വിപണയിൽ വ്യാപാരം നേട്ടത്തിൽ അവസാനിച്ചു. ചൊവ്വാഴ്ച്ച സെൻസെക്സ് 291.6 പോയിന്റ് ഉയര്‍ന്ന് 38506.09ലും, നിഫ്റ്റി 87.10 പോയിന്റ് ഉയര്‍ന്ന് 11428.30ലുമാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1100 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1344 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Also read : ഇന്നത്തെ സ്വർണ്ണ വില : ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ
എയ്ച്ചര്‍ മോട്ടോര്‍സ് , വേദാന്ത, സീ എന്റര്‍ടയ്ന്‍, എം&എം , ഹീറോ മോട്ടോകോര്‍പ്പ് എന്നീ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് (2.26%), ഭാരതി ഇന്‍ഫ്രാടെല്‍ , ജെഎസ്ഡബ്ല്യു സ്റ്റീല്‍ , ടാറ്റാ മോട്ടോര്‍സ് എന്നീ കമ്പനികളുടടെ ഓഹരികൾ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദത്തെ തുടർന്നാണ് വിവിധ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലേക്ക് വീഴാൻ കാരണമായത്. വിപണിയില്‍ രൂപപ്പെട്ട ആശയകുഴപ്പങ്ങളെ തുടർന്ന് എച്ച്യുഎല്‍, ഇന്‍ഫോസിസ്, മാരുതി സുസൂക്കി , യെസ് ബാങ്ക് , ടാറ്റാ മോട്ടോര്‍സ് എന്നീ കമ്പനികളുടെ ഓഹരികളിൽ ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നു.
Also read :ഓഹരി വിപണി ഉണർന്ന് തന്നെ : വ്യാപാരം തുടങ്ങിയത് നേട്ടത്തിൽ
Post Your Comments