Latest NewsNewsIndia

ചരിത്രനേട്ടം സ്വന്തമാക്കി എയര്‍ ഇന്ത്യ

ന്യൂ ഡൽഹി : ചരിത്രനേട്ടം സ്വന്തമാക്കി എയര്‍ ഇന്ത്യ. യാത്രക്കാരുമായി എത്തിയ വിമാനത്തെ ടാക്സി ബോട്ടുപയോഗിച്ച് പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലെത്തിച്ചതിലൂടെ യാത്രക്കാരുമായി വന്ന കൊമേഴ്സ്യല്‍ എയര്‍ ബസ് വിമാനത്തില്‍ ടാക്സി ബോട്ട് സംവിധാനം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ എയര്‍ലൈനെന്ന നേട്ടമാണ് എയർ ഇന്ത്യയുടെ പേരിലാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മൂന്നാമത്തെ ടെര്‍മനിലില്‍ നിന്ന് എഐ 665 ഡൽഹി മുംബൈ വിമാനത്തെ ടാക്സി ബോട്ട് ഉപയോഗിച്ച് പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്ക് കൊണ്ട് പോവുകയായിരുന്നു.

പൈലറ്റ് നിയന്ത്രിത സെമി റോബോട്ടിക് അധിഷ്ഠിത എയര്‍ക്രാഫ്റ്റ് വാഹനമാണ് ടാക്സി ബോട്ട്. എഞ്ചിന്‍ ഓഫാക്കിയ വിമാനത്തെ പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്കും തിരിച്ചും കൊണ്ടുപോകാന്‍ ഇതിലൂടെ സാധിക്കുമെന്നതിനാൽ വിമാനം നിലത്തായിരിക്കുമ്പോഴുള്ള ഇന്ധന ഉപയോഗം 85 ശതമാനത്തോളം കുറയ്ക്കാനും എഞ്ചിന്‍ ഓഫാക്കുന്നത് കൊണ്ട് ശബ്ദ, വായു മലിനീകരണത്തിന്‍റെ തോതും കുറയ്ക്കാനും ടാക്സി ബോട്ട് ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു.

Also read : പിക്സല്‍ 4 സ്മാർട്ട് ഫോണിനൊപ്പം, പിക്സല്‍ വാച്ചും ഗൂഗിൾ പുറത്തിറക്കുമെന്ന് റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button