ന്യൂഡൽഹി: ജമ്മു- കശ്മീരിൽ മുൻമുഖ്യമന്ത്രിമാരെ വീട്ടു തടങ്കലിലാക്കിയ സംഭവത്തിന്റെ കാരണം വിശദീകരിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. മുൻമുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയെയും മെഹ്ബൂബ മുഫ്തിയെയും വീട്ടുതടങ്കലിലാക്കിയത് പൊതുസുരക്ഷാ നിയമം ചുമത്തിയാണെന്ന് അമിത് ഷാ വ്യക്തമാക്കി.
ALSO READ: സിസ്റ്റര്‍ അഭയ കേസിലെ രണ്ടാംഘട്ട വിചാരണ ഇന്ന് തുടങ്ങും
മുൻകരുതലെന്ന നിലയിലാണ് രണ്ട് പേരെയും തടങ്കലിലാക്കിയത്. അയോധ്യ വിധി രാജ്യം സ്വീകരിക്കുമെന്നാണ് കരുതുന്നത്. ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷൻ ഡിസംബറോടെ ചുമതലയേൽക്കുമെന്നും ഇംഗ്ലീഷ് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.
ALSO READ: ചരിത്രത്തിൽ ആദ്യമായി ബുക്കര്‍ പുരസ്‌കാരം രണ്ടുപേര്‍ പങ്കിട്ടു
ആറ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമാണ് നിരോധനാജ്ഞയുള്ളത്. ഫാറൂഖ് അബ്ദുള്ള സ്വന്തം വീട്ടിലാണ് കഴിയുന്നതെന്നും അമിത് ഷാ പറഞ്ഞു. ജമ്മു- കശ്മീരിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് വ്യക്തമാക്കിയ അമിത് ഷാ, ഒരിടത്ത് പോലും കർഫ്യു നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടി.
Post Your Comments