ഭക്ഷണം കഴിഞ്ഞ ശേഷം ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. ആഹാരശേഷം ഹൃദയത്തിൽ രക്തം കുറവായിരിക്കും. അതുകൊണ്ട് തന്നെ ഈ സമയത്ത് കഠിനമായ ശാരീരികാധ്വാനം ചെയ്യാൻ പാടില്ല. ശാരീരികാധ്വാനം ചെയ്താല്‍ രക്തം മറ്റ് ഭാഗങ്ങളിലേക്ക് കൂടി പമ്പ് ചെയ്യപ്പെടും. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അതുപോലെ തന്നെ പുകവലിക്കാനും പാടില്ല. സിഗരറ്റിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ രക്തധമനി ചുരുങ്ങുന്നതിന് കാരണമാകും.
ഭക്ഷണശേഷം കഴിക്കേണ്ട മരുന്നുകള്‍ 15-30 മിനിറ്റിന് ശേഷം കഴിക്കുന്നതാണ് നല്ലത്. മരുന്നിന്റെ ശരിയായ ആഗിരണം നടക്കാന്‍ വേണ്ടിയാണിത്. ആഹാരം കഴിഞ്ഞ് മലർന്ന് കിടന്ന് ഉറങ്ങരുത്. ഭക്ഷണം കഴിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് വലതുവശം ചരിഞ്ഞ് കിടക്കുന്നതിൽ കുഴപ്പമില്ല. ഭക്ഷണം കഴിച്ച ശേഷം കുളിക്കാനോ മദ്യപിക്കാനോ കാപ്പി കുടിക്കാനോ പാടില്ല. ഇതെല്ലാം തന്നെ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തെ ബാധിക്കും.
Post Your Comments