Latest NewsNewsIndia

കാമുകൻ ആത്മഹത്യ ചെയ്‌തതറിഞ്ഞ്, പെൺകുട്ടിയും ജീവനൊടുക്കാൻ ശ്രമിച്ചു

ബറേലി: കാമുകൻ ആത്മഹത്യ ചെയ്‌തതറിഞ്ഞ് പെൺകുട്ടിയും ജീവനൊടുക്കാൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ സിബി ഗഞ്ച് പ്രദേശത്ത് 12ാംക്ലാസ് വിദ്യാർത്ഥിയായ 17കാരൻ തൂങ്ങി മരിച്ചത് അറിഞ്ഞാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയും ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. സമയോചിതമായ ഇടപെടലിലൂടെ അമ്മ പെൺകുട്ടിയെ രക്ഷിച്ചു. പെൺകുട്ടി ബറേലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Also read : വീട്ടുമുറ്റങ്ങളില്‍ അജ്ഞാത ജീവിയുടെ കാല്‍പാടുകള്‍; ആശങ്കയോടെ നാട്ടുകാര്‍

താഴ്ന്ന ജാതിയിൽപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയായതിനാൽ ഇവരുടെ പ്രണയത്തെ 17കാരന്റെ കുടുംബം എതിർത്തിരുന്നു.പ്രണയബന്ധം അറിഞ്ഞത് മുതൽ കടുത്ത നിയന്ത്രണങ്ങളാണ് ആൺകുട്ടിയ്ക്ക് വീട്ടിൽ ഉണ്ടായിരുന്നു. പെൺകുട്ടിയെ കാണുന്നതിൽ നിന്ന് ശക്തമായി വിലക്കിയിരുന്നു. ഇതേ തുടർന്നാണ് ആൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നു. 17കാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button